സെഹോര്‍: മധ്യപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നര്‍മദാ നദിയില്‍ മതപരമായ ചടങ്ങിന്റെ പേരില്‍ 11,000 ലിറ്റര്‍ പാല്‍ ഒഴുക്കി വിട്ട സംഭവം വിവാദത്തില്‍.
മധ്യപ്രദേശിലെ അനുപൂര്‍ ജില്ലയില്‍ ദാദാജി പടാലേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ ചൈത്ര നവരാത്രിയുടെ ഭാഗമായി നടന്ന അഭിഷേകമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
പാല്‍ ഒഴുക്കുന്ന വീഡിയോ വൈറലായതോടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ഭക്തിയുടെ പേരില്‍ നടന്ന ഈ പ്രവൃത്തി നദിയുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി സാമൂഹിക പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
A video showing nearly 11,000 litres of milk being poured into the Narmada River in Madhya Pradesh has gone viral, sparking a debate over faith, environment and public welfare.
The ritual took place during a 21-day religious event at a temple in Sehore district during Chaitra… pic.twitter.com/4rMDpceIvc
രാജ്യത്ത് നിരവധി കുട്ടികള്‍ പോഷകാഹാര കുറവ് നേരിടുമ്പോള്‍ ഇത്രയധികം പാല്‍ നദിയിലൊക്കി പാഴാക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
എന്നാല്‍ ഭക്തര്‍ ഇതിനെ നര്‍മദാ നദിയോടുള്ള ആദരവായും പവിത്രമായൊരു വഴിപാടായുമാണ് കാണുന്നതെന്നായിരുന്നു സംഘാടകരുടെ വാദം.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.