എന്നാല്‍ പ്ലൂട്ടോയെ ഒരു ഗ്രഹമായി പ്രഖ്യാപിച്ചതോ പിന്നീട് പദവിയില്‍ നിന്ന് മാറ്റിയതോ നാസയല്ല.
ഈ തീരുമാനങ്ങളെടുക്കുന്നത് അന്താരാഷ്ട്ര ജ്യോതിശാസത്ര സംഘടനയായ ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയനാണ്.
2006 ല്‍ പ്രാഗില്‍ നടന്ന ഇന്റര്‍നഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന്റെ മീറ്റിങ്ങിലാണ് പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്ന് മാറ്റുകയും കുള്ളന്‍ ഗ്രഹം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത്.
ഒരു ആകാശഗോളം ഗ്രഹം ആകാന്‍ മൂന്ന് പ്രധാന നിബന്ധനകളാണ് ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്‍ മുന്നോട്ട് വെച്ചത്. സൂര്യനെ ചുറ്റുന്നതായിരിക്കണം, സ്വന്തം ഗുരുത്വാകര്‍ഷണം മൂലം ഗോളാകൃതി കൈവരിക്കാന്‍ ആവശ്യമായ വലിപ്പം ഉണ്ടായിരിക്കണം, അതിന്റെ പരിക്രമണ പഥത്തിന് ചുറ്റുമുള്ള മറ്റ് വസ്തുക്കളെ നീക്കം ചെയ്തിരിക്കണം. എന്നിവയായണത്.
എന്നാല്‍ മൂന്നാമത്തെ നിബന്ധന പാലിക്കാന്‍ പ്ലൂട്ടോയ്ക്ക് സാധിച്ചില്ല. ഭ്രമണപഥത്തില്‍ ധാരാളം കൈപ്പര്‍ ബെല്‍റ്റ് വസ്തുക്കള്‍ ഉള്ളതാണ് ഗ്രഹപദവിയില്‍ നിന്ന് മാറ്റാന്‍ കാരണമായത്.
പ്ലൂട്ടോയെ വീണ്ടും ഗ്രഹമായി അംഗീകരിക്കണമെന്ന് പല ശാസ്ത്രജ്ഞരും സംഘടനകളും ഇപ്പോഴും ആവശ്യമുന്നയിക്കുന്നുണ്ട്. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ തീരുമാനത്തെ നാസയ്ക്ക് സ്വന്തമായി മറികടക്കാന്‍ കഴിയില്ല. എന്നാല്‍ പ്ലൂട്ടോയെക്കുറിച്ച് ഏജന്‍സി എന്ത് പറയുന്നു എന്നത് ഇപ്പോഴും പ്രധാനമാണെന്ന് സെന്‍ട്രല്‍ ഫ്ലോറിഡ സര്‍വകലാശാലയിലെ ഗ്രഹ ഭൗതികശാസ്ത്രജ്ഞനായ ഫിലിപ്പ് മെറ്റ്‌സ്ഗര്‍ പറഞ്ഞു
നാസ എന്നത് അമേരിക്കയുടെ ഒരു സ്പേസ് ഏജന്‍സി മാത്രമാണ്. ശാസ്ത്രീയമായ കണ്ടെത്തലുകള്‍ നടത്താറുണ്ടെങ്കിലും, ബഹിരാകാശ വസ്തുക്കളുടെ പേരും വര്‍ഗീകരണവും തീരുമാനിക്കുന്നത് ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരുടെ സംഘടനയായ ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയനാണ്.
1930 ഫെബ്രുവരി 18 ന് അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ ക്ലൈഡ് ടോംബോയാണ് പ്ലൂട്ടോയെ കണ്ടുപിടിച്ചത്. അമേരിക്കയിലെ അരിസോണയിലുള്ള ലോവല്‍ ഒബ്സര്‍വേറ്ററിയില്‍ വെച്ചാണ് അദ്ദേഹം പ്ലൂട്ടോയെ കണ്ടെത്തിയത്.
ആകാശത്തിന്റെ ഒരേ ഭാഗത്തിന്റെ രണ്ട് വ്യത്യസ്ത ദിവസങ്ങളിലെ ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് ചലിക്കുന്ന ഒരു വസ്തുവായി അദ്ദേഹം പ്ലൂട്ടോയെ തിരിച്ചറിഞ്ഞത്. പ്ലൂട്ടോ എന്ന പേര് നിര്‍ദേശിച്ചത് ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡില്‍ നിന്നുള്ള വെനേഷ്യ ബേണി എന്ന 11 വയസുകാരിയായിരുന്നു.
Content Highlight: 10-year-old girl writes to NASA asking for Pluto to be made a planet again; NASA responds by saying we’ll look into it
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.