ചെറിയ ബഡ്ജറ്റില്‍ ഒരുപിടി പുതുമുഖങ്ങളെയും കൊണ്ടുവന്ന് തിയേറ്ററില്‍ ഹിറ്റടിച്ച ചിത്രമായിരുന്നു 2024 ല്‍ പുറത്തിറങ്ങിയ വാഴ-ബയോപിക് ഓഫ് ബില്ല്യണ്‍ ബോയ്‌സ്. വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനന്‍ സംവിധാനം ചെയ്ത് ചിത്രം നാല്‍പത് കോടിയിലധികമാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ നിന്നും നേടിയത്. സോഷ്യല്‍ മീഡിയ റീല്‍സിലൂടെ വൈറലായ ഹാഷിറും ടീമും, ബേസില്‍ ജോസഫ്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, അനുരാജ്.ഒ.ബി, സാഫ്‌ബോയ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

വാഴ-ബയോപിക് ഓഫ് ബില്ല്യണ്‍ ബോയ്‌സ്. Photo: Jiohotstar
ചിത്രത്തിന് ലഭിച്ച വമ്പന്‍ വിജയത്തോടെ രണ്ടാം ഭാഗമായ വാഴ-2, ബയോപിക് ഓഫ് ബില്ല്യണ്‍ ബ്രോസ് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. വിപിന്‍ ദാസിന്റെ തന്നെ തിരക്കഥയില്‍ സവിന്‍ എസ്.എ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 2 നാണ് തിയേറ്ററുകളിലെത്തുക. ആദ്യ ഭാഗത്തില്‍ ചെറിയ റോളില്‍ മാത്രമുണ്ടായിരുന്ന ഹാഷിറിനെയും ടീമിനെയും പ്രധാനവേഷങ്ങളിലവതരിപ്പിച്ചാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രവുമായി ബന്ധപ്പെട്ട അപ്‌ഡേഷനുകള്‍ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ ഗാനങ്ങളുമായി ബന്ധപ്പെട്ട അപ്‌ഡേഷനാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. വാഴ-2 വില്‍ ആകെ പത്ത് ഗാനങ്ങളുണ്ടെന്നും ഈ ഗാനങ്ങള്‍ കംമ്പോസ് ചെയ്തിരിക്കുന്നത് ഒമ്പത് സംഗീതസംവിധായകരാണെന്നുമുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ അഭിനേതാക്കളെ പോലെ തന്നെ മറ്റ് മേഖലയിലും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയതിന് പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന്റെ തിരക്കഥാകൃത്തും നിര്‍മാതാവുമായ വിപിന്‍ ദാസിന് കൈയടികള്‍ ലഭിക്കുന്നുണ്ട്.
ചിത്രത്തില്‍ പാട്ടുകള്‍ക്ക് ഈണം നല്‍കിയവരുടെ പേരുകള്‍ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ വിവരം പുറംലോകത്തെ അറിയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന മലയാളി മങ്കീസ്, ഹാറ്റ്‌സ്മിത്ത് എന്ന ആര്‍ട്ടിസ്റ്റ് നെയിമില്‍ അറിയപ്പെടുന്ന രജത് പ്രകാശ്, പാര്‍വതിഷ് പ്രദീപ്, ആര്‍സീ, മുത്തു, അര്‍ക്കാഡോ, ജസീര്‍ മുഹമ്മദ്, അശ്വിന്‍ ആര്യന്‍, ഇലക്ട്രോണിക് കില്‍ തുടങ്ങിയവരാണ് അങ്കിത് മേനോന്റെ മേല്‍നോട്ടത്തില്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ മലയാളത്തിലെ ഹിറ്റ് ചിത്രം ആടിലെ പോലെ ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ പാട്ടെന്ന രീതിയിലാണോ ഒരുങ്ങുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.
#Vaazha2 10 songs and 9 composers
MUSIC COMPOSERS:
Malayali Monkeys
Rajat Prakash (Hatsmyth)
Parvatish Pradeep
Rzee
Muthu
Arcado
Jazir Muhammed
Ashwin Aryan
& Electronic KiliMUSIC SUPERVISION:
Ankit MenonWorldwide Release On April 2, 2026 pic.twitter.com/peCzLz95Gi
— AB George (@AbGeorge_) February 24, 2026
അതേസമയം ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച ത്രില്ലര്‍ ചിത്രങ്ങളിലൊന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനൊപ്പമാണ് വാഴ 2 ക്ലാഷ് വെക്കുന്നത്. കേരളത്തിലെ ബോക്‌സ് ഓഫീസിലെ അതികായനായ ലാലേട്ടന്‍ എന്ന ബ്രാന്‍ഡിനൊപ്പം ദൃശ്യത്തിന്റെ ഹൈപ്പ് കൂടിയാകുമ്പോള്‍ മികച്ച പ്രതികരണം ലഭിച്ചാല്‍ മാത്രമേ വാഴക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. നല്ല ചിത്രങ്ങളെ മലയാളി പ്രേക്ഷകര്‍ കൈവിടില്ലെന്ന ധൈര്യമാണ് നിര്‍മാതാവിനുള്ളത്.
Content Highlight: 10 songs in Vaazha 2 movie with 9 composers
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ
