ന്യൂയോർക്ക്: 2032ഓടെ റൈക്കേഴ്സ് ഐലൻഡ് ജയിൽ അടച്ചുപൂട്ടുമെന്ന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി.
ജയിൽ സമുച്ചയത്തിന് പകരം നാല് ചെറിയ ജയിലുകൾ നിർമിക്കുമെന്നും തടവുകാരുടെ എണ്ണം കുറയ്ക്കുമെന്നും മംദാനി പറഞ്ഞു.
സുരക്ഷിതവും മനുഷ്യത്വപരമായ ഒരു തിരുത്തൽ സംവിധാനമാണ് പതിറ്റാണ്ടുകളായി ന്യൂയോർക്ക് നിവാസികൾ ആവശ്യപ്പെടുന്നതെന്നും മംദാനി പറഞ്ഞു.
റൈക്കേഴ്സ് അടച്ചുപൂട്ടാൻ തങ്ങൾക്ക് നിയമപരമായ ധാർമികവുമായ ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമം, അമിതമായ തിരക്ക്, ശുചിത്വമില്ലായ്മ എന്നിവയുടെ പേരിൽ ഏറെക്കാലമായി വിമർശിക്കപ്പെടുന്ന കുപ്രസിദ്ധ ജയിലാണ് റൈക്കേഴ്സ് ഐലൻഡ് ജയിൽ.
2027 ഓഗസ്റ്റ് വരെയായിരുന്നു മുൻ മേയർ ബിൽ ഡി ബ്ലാസിയോയുടെ ഭരണകാലത്ത് നിശ്ചയിച്ചിരുന്ന ജയിലിന്റെ കാലാവധി. എന്നാൽ ഈ കാലാവധിയും കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷം ജയിൽ പൂട്ടാനാണ് വെള്ളിയാഴ്ച പുറത്തുവിട്ട പുതിയ പദ്ധതിയിൽ നൽകുന്ന നിർദേശം.
റൈക്കേഴ്സിന് പകരമായി നിർമിക്കുന്ന നാല് ചെറിയ ജയിലുകളുടെ പണി ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ശിക്ഷിക്കപ്പെട്ട തടവുകാരേക്കാൾ വിചാരണ കാത്തുകഴിയുന്നവരാണ് ഈ ജയിലിൽ കൂടുതൽ. തടവിന് പകരമായി മറ്റു മാർഗങ്ങൾ വിപുലീകരിക്കുക, ഓൺലൈൻ ജ്യാമത്തുക എടക്കൽ പുനസ്ഥാപിക്കുക, കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് കുറയ്ക്കാനുള്ള പദ്ധതികളിൽ നിക്ഷേപം നടത്തുക കോടതി നടപടികളിലെ കാലതാമസം കുറയ്ക്കുക എന്നിവയിലൂടെ റൈക്കേഴ്‌സിലെ തടവുകാരുടെ എണ്ണം കുറയ്ക്കുക എന്നിവയാണ് റൈക്കേഴ്സ് ഐലൻഡ് അടച്ചുപൂട്ടുന്നതിലൂടെ സൊഹ്‌റാൻ മംദാനി ലക്ഷ്യമിടുന്നത്.
കോടതി നടപടികൾ വൈകുന്നതിലൂടെ വർഷങ്ങളോളം നിയമപരമായി തടവിൽ കഴിയുന്നതിന് ഇടയാക്കുമെന്ന് വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ മംദാനി പറഞ്ഞു.
Content Highlight: Zohran Mamdani says Rikers Island jail will be closed by 2032.