ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിന് മുന്നോടിയായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ട് തന്റെ ഹെയര്‍സ്‌റ്റൈല്‍ മാറ്റിയത് ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
വര്‍ഷങ്ങളായി താന്‍ നിലനിര്‍ത്തിയിരുന്ന നീളമുള്ള ബ്‌ളോണ്ട് മുടി മാറ്റി ഹാലന്‍ഡ് പൂര്‍ണമായും ‘ബസ്സ് കട്ട്’ (Buzz cut) രീതിയിലാണ് പുതിയ ലുക്കില്‍ എത്തിയത്.
തന്റെ പുതിയ ലുക്ക് കണ്ട് സുഹൃത്തുക്കളുടെ പ്രതികരണം അറിയാനായി ഹാലണ്ട് നിരവധി പേരെ വീഡിയോ കോള്‍ ചെയ്തിരുന്നു. ഈ വീഡിയോ അദ്ദേഹം യൂട്യൂബില്‍ പങ്കുവെക്കുകയും ചെയ്തു.
എന്നാല്‍ ഇതില്‍ മുന്‍ സ്വീഡിഷ് സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
‘നീ ഇത് എന്താണ് ചെയ്തത്? ദൈവമേ, ഇതെന്ത് കോലമാണ്? നീ വല്ല ബെറ്റും തോറ്റതാണോ? ഓ മൈ ഗോഡ്, എന്നെ ബ്ലോക്ക് ചെയ്യൂ, എന്റെ നമ്പര്‍ ഡിലീറ്റ് ചെയ്യൂ… നീ ഭ്രാന്തനാണെന്നാണ് എന്റെ ഭാര്യ പോലും പറയുന്നത്,’ എന്നായിരുന്നു ഹാലണ്ടിന്റെ ലുക്ക് കണ്ട ഇബ്രയുടെ ആദ്യ പ്രതികരണം.
മുടി വെട്ടിയതുകൊണ്ട് കളിക്കളത്തില്‍ കൂടുതല്‍ വേഗം കിട്ടുമോ എന്ന് ഇബ്രഹമോവിച്ചിന്റെ ചോദ്യത്തിനോട്, അങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു ഹാലണ്ടിന്റെ മറുപടി.
ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പുതിയ ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ ഹാലണ്ടിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പരിശീലകന്‍ എന്‍സോ മറെസ്‌ക സ്ഥിരീകരിച്ചു. റൂബന്‍ ഡയസിനൊപ്പമാണ് ഹാലണ്ട് പുതിയ ക്യാപ്റ്റന്‍സി ചുമതലകള്‍ പങ്കിടുന്നത്.
2022ല്‍ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് സിറ്റിയിലെത്തിയ ഹാലന്‍ഡ് ഇതുവരെ ടീമിനായി 199 മത്സരങ്ങളില്‍ നിന്ന് 162 ഗോളുകളും 30 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പെടെ 9 ട്രോഫികള്‍ സിറ്റിക്കൊപ്പം താരം ഉയര്‍ത്തിക്കഴിഞ്ഞു.
എഫ്.എ കമ്യൂണിറ്റി ഷീല്‍ഡില്‍ ആഴ്‌സണലിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ട ശേഷം പുതിയ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍മൗത്തിനെ പരാജയപ്പെടുത്തി. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ടീമിന്റെ വിജയം.
84ാം മിനിട്ട് വരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് സിറ്റിസണ്‍സ് വിജയം സ്വന്തമാക്കിയത്. ഈ വിജയത്തിന് പിന്നാലെ ടീം പോയിന്റ് പട്ടികയില്‍ ആറാമതാണ്.
ഓഗസ്റ്റ് 29നാണ് സിറ്റിയുടെ അടുത്ത മത്സരം. ക്രിസ്റ്റല്‍ പാലസാണ് എതിരാളികള്‍.
Content Highlight: Zlatan Ibrahimovic hilariously reacts as Erling Haaland changes hairstyle