| Saturday, 8th July 2017, 4:20 pm

'എന്റച്ഛനെ കേക്കില്‍ കുളിപ്പിച്ചല്ലോടാ ദുഷ്ടന്മാരേ...'; സോഷ്യല്‍ മീഡിയയില്‍ വൈറാലായി ധോണിയുടെ മകളുടെ ചിത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമൈക്ക: സമാനതകളില്ലാത്ത നായകന്‍, എം.എസ് ധോണിയുടെ പിറന്നാളായിരുന്നു ഇന്നലെ. 36 ലേക്ക് കടന്ന ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂളിന്റെ പിറന്നാള്‍ നല്ല ഗ്രാന്റായി തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആഘോഷിച്ചത്. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമൊക്കെയായി ആരാധകരുടെ ആശംസകള്‍ നിറഞ്ഞു കൊണ്ടിരിക്കേയായിരുന്നു സഹതാരങ്ങളുടെ പ്രത്യേക ആഘോഷം.

വിന്‍ഡീസ് പര്യടനത്തിലുള്ള ടീം ജമൈക്കയില്‍ വച്ചാണ് ആഘോഷിച്ചത്. വിന്‍ഡിസിനെതിരായ വിജയത്തിന് ശേഷമായിരുന്നു ആഘോഷം എന്നത് ഇരട്ടി മധരുമായി. ധോണിയ്‌ക്കൊപ്പം ഭാര്യ സാക്ഷിയും മകള്‍ സിവയുമുണ്ടായിരുന്നു.


Also Read:  ‘ട്രോളി ചിരിപ്പിച്ച് സെവാഗ്, നന്ദി പറഞ്ഞ് യുവിയും ഭാജിയും’; ഓഫ് സൈഡിലെ ദൈവത്തിന് ക്രിക്കറ്റ് ലോകത്തിന്റെ പിറന്നാള്‍ ആശംസകള്‍


ധോണിയെ പോലെ ടീം ഇന്ത്യയുടെ പ്രിയങ്കരിയാണ് സിവയും. ആഘോഷങ്ങള്‍ക്കായി ടീം സിവയും കാത്തിരിക്കുകയാണ് നേരത്തെ യുവരാജ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കേക്കു മുറിച്ചപ്പോള്‍ ധോണിയെ കേക്കില്‍ കുളിപ്പിക്കാന്‍ താരങ്ങള്‍ മത്സരിക്കുകയായിരുന്നു.

കേക്കില്‍ കുളിച്ച് നില്‍ക്കുന്ന ധോണിയെ അമ്പരപ്പോടെ നോക്കി നില്‍ക്കുന്ന സിവയുടെ ചിത്രം മറ്റ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതോടെ സൂപ്പര്‍ ഹിറ്റായി മാറുകയായിരുന്നു. ധോണിയുടെ കൈപിടിച്ച് മൈതാനത്തിലൂടെ നടക്കുന്ന സിവയുടെ ചിത്രം പങ്കു വെച്ചായിരുന്നു അമ്മ സാക്ഷി ആശംസകള്‍ നേര്‍ന്നത്.

എന്നാല്‍ ഹിറ്റായത് സിവയുടെ അമ്പരന്ന മുഖം തന്നെയായിരുന്നു. നേരത്തേയും സിവ ട്വിറ്ററില്‍ താരമായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more