| Wednesday, 26th August 2026, 8:18 am

അവന്റെ ഗോൾ നേട്ടങ്ങൾ ഓരോ റെക്കോഡുകളായാണ് നമ്മളോട് സംസാരിക്കുന്നത്: സിദാൻ

സുദേവ് എ

ഫുട്ബോളിലെ മികച്ച താരം ആരാണെന്ന് ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ തുറന്നു പറഞ്ഞിരുന്നു.
ഫ്രഞ്ച് ഇതിഹാസം കരിം ബെൻസിമയെയാണ് സിദാൻ എക്കാലത്തെയും മികച്ച താരമെന്ന് പറഞ്ഞത്. തന്നെ സംബന്ധിച്ച് ബെൻസിമയാണ് മികച്ച ഫ്രഞ്ച് ഫുട്‌ബോളർ എന്നും അതാണിവിടെ അദ്ദേഹം തെളിയിച്ച് കൊണ്ടിരിക്കുന്നതെന്നും സിദാൻ വ്യക്തമാക്കി. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലായിരുന്നു സിദാൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘ഒരുപാട് കാലമായി റയൽ മാഡ്രിഡിൽ കളിച്ച താരമാണ് ബെൻസിമ. 500ൽ കൂടുതൽ മത്സരങ്ങൾ അവൻ റയലിനായി കളിച്ചു. അവന്റെ ഗോൾ നേട്ടങ്ങൾ ഓരോ റെക്കോഡുകളായി നമ്മോട് സംസാരിക്കുന്നു. എന്നെ സംബന്ധിച്ച് ബെൻസിമയാണ് മികച്ച താരം,’ സിദാൻ പറഞ്ഞു.

2022ലെ ബാലൺ ഡി ഓർ ജേതാവായ ബെൻസിമ റയൽ മാഡ്രിഡിനായി കളിച്ച 647 മത്സരങ്ങളിൽ നിന്ന് 353 ഗോളുകൾ അക്കൗണ്ടിലാക്കിയിട്ടുണ്ട്.

2009ൽ ലിയോണിൽ നിന്നുമാണ് ബെൻസിമ ലോസ് ബ്ലാങ്കോസിന്റെ ഭാഗമാകുന്നത്. റയലിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീഗ് ടൈറ്റിലുകൾ സ്വന്തമാക്കിയ ബെൻസെമ നാല് തവണ റയലിനെ സ്പാനിഷ് ചാമ്പ്യൻമാരാക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

റയലിനായി കളിച്ച 647 മത്സരങ്ങളിൽ നിന്നും 353 ഗോളുകളാണ് ബെൻസെമ അടിച്ചുകൂട്ടിയത്. 2022-23 സീസണിൽ മാത്രം 42 മത്സരങ്ങളിൽ നിന്ന് 30 ഗോളും ആറ് അസിസ്റ്റുകളും സ്വന്തമാക്കാൻ ബെൻസെമക്ക് സാധിച്ചു. റയൽ മാഡ്രിഡുമായുള്ള നീണ്ട കരിയർ അവസാനിപ്പിച്ചുകൊണ്ട് കരിം ബെൻസിമ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദിലേക്ക് ചേക്കേറിയിരുന്നു.

റയലുമായുള്ള കരാർ അവസാനിച്ച ബെൻസിമയെ ഒരു വർഷത്തേക്ക് കൂടി ക്ലബ്ബിൽ നിലനിർത്താൻ ശ്രമിച്ചിരുന്നെങ്കിലും അറേബ്യൻ മണ്ണിലേക്ക് നീങ്ങാനായിരുന്നു താരത്തിന്റെ തീരുമാനം. നിലവിൽ അൽ ഹിലാലിന് വേണ്ടിയാണ് ഫ്രഞ്ച് സൂപ്പർതാരം പന്ത് തട്ടുന്നത്.

Content Highlight: Zinedine Zidane speaks about French star Karim Benzema

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more