| Friday, 13th February 2026, 2:03 pm

കങ്കാരുപ്പടയെ വിറപ്പിച്ച് സിംബാബ്‌വേ; ലോകകപ്പില്‍ ഇതെന്തൊക്കെയാ സംഭവിക്കുന്നേ...

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പില്‍ ഓസ്ട്രേലിയയും സിംബാബ്‌വേയും തമ്മിലുള്ള മത്സരം കൊളംബോയിലെ ആര്‍. പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് ഓസീസിന് നേരെ അടിച്ചെടുത്തത്.

നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയെ വമ്പന്‍ സമ്മര്‍ദത്തിലേക്ക് തളളിവിട്ടിരിക്കുകയാണ് സിംബാബ്‌വേ ബൗളര്‍മാര്‍. എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സാണ് നേടിയത്.

മത്സരത്തിലെ അഞ്ചാം ഓവറിനുള്ളില്‍ തന്നെ ഓസീസിന് തങ്ങളുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ നഷ്ടപ്പെട്ടിരുന്നു. രണ്ടാം ഓവറില്‍ ജോഷ് ഇംഗ്ലിസിനെ (എട്ട് റണ്‍സ്) പറഞ്ഞയച്ചാണ് സംബാബ്‌വേ തുടങ്ങിയത്. ബ്ലെസിങ് മുസാരബാനിക്കാണ് വിക്കറ്റ്.

മൂന്നാം ഓവറില്‍ കാമറൂണ്‍ ഗ്രീനിനെ പൂജ്യം റണ്‍സിന് മടക്കി ബ്രാഡ് ഇവന്‍ തിളങ്ങി. നാലാം ഓവറില്‍ ടിം ഡേവിഡിനെ പൂജ്യത്തില്‍ പുറത്താക്കി മുസാരബാനി വീണ്ടും തിരിച്ചെത്തി.

പിന്നീട് ക്യാപ്റ്റന്‍ ട്രാവിസ് ഹെഡ്ഡിനെ (17 റണ്‍സ്) ബ്രാഡ് ഇവന്‍സും കൂടാരം കയറ്റിയതോടെ കങ്കാരുപ്പട സമ്മര്‍ദത്തിലായിരിക്കുകയാണ്.

നിലവില്‍ 14 പന്തില്‍ 9 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും 11 പന്തില്‍ 13 റണ്‍സ് നേടിയ മാറ്റ് റെന്‍ഷോയുമാണ് ക്രീസിലുള്ളത്. ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിന്റെ അര്‍ധ സെഞ്ച്വറിയാണ് സിംബാബ്വെയ്ക്ക് കരുത്തായത്.

അതേസമയം 56 പന്തില്‍ പുറത്താകാതെ 64 റണ്‍സെടുത്ത ബ്രയാന്‍ ബെന്നെറ്റാണ് സിംബാബ്‌വേയുടെ ടോപ് സ്‌കോറര്‍. 21 പന്തില്‍ 35 റണ്‍സെടുത്ത് തടിവാന്‍ഷെ മറുമാണിയും 30 പന്തില്‍ 35 റണ്‍സെടുത്ത റയാന്‍ ബേളും പുറത്തായി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 13 പന്തില്‍ 25 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Content Highlight: Zimbabwe take four wickets of Australia in the power play

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more