| Tuesday, 5th December 2023, 10:13 pm

അയര്‍ലാന്‍ഡ്‌സിനെതിരെയുള്ള ടി ട്വന്റിയില്‍ വമ്പന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി സിംബാബ്വെ

സ്പോര്‍ട്സ് ഡെസ്‌ക്

അയര്‍ലാന്‍ഡ്‌സിനെതിരായി സ്വന്തം തട്ടകത്തില്‍ നടക്കുന്ന ടി-ട്വന്റി മത്സരത്തില്‍ ടീമില്‍ അഴിച്ചുപണികള്‍ നടത്തുകയാണ് സിംബാബ്വെ. 2024 ലോകകപ്പ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതിനുശേഷം ആണ് സിംബാബ്വെയുടെ സെലക്ടര്‍മാര്‍ ടീമില്‍നിന്ന് നാലു കളിക്കാരെ ഒഴിവാക്കിയിരിക്കുന്നത്.

സിംബാബ്വെ പേസര്‍ ചതാര, സ്പിന്നര്‍ വെല്ലിങ്ടണ്‍ മസ്‌കാര്‍ഡ്‌സ, ഓപ്പണര്‍മാരായ ഇന്നസെന്റ് കയ, നിക്ക് വെല്‍ച്ച് എന്നിവരെയാണ് പുറത്താക്കിയത്. ലെഗ് സ്പിന്നര്‍ ബ്രാന്‍ഡന്‍ മാവുതാ, ടോണി മുന്‍യോങ്ഗ എന്നിവരെ തിരിച്ചു വിളിക്കുകയും സെലക്ടര്‍മാര്‍ രണ്ട് അണ്‍ക്യാപ് കളിക്കാരെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ മൗണ്ട് നിയേഴ്സ്സീനായി ലിസ്റ്റ് എ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ 20 കാരനായ ബാറ്റര്‍ ബ്രയാന്‍ ബെന്നറ്റിന് പാരിതോഷികം നല്‍കുകയും 25കാരനായ ഫാസ്റ്റ് ബൗളര്‍ ഡ്രെവര്‍ ഗ്വാണ്ടുവിനെ തെരഞ്ഞെടുക്കുകയും ചെയ്തു.

സിക്കന്ദര്‍ റാസ ടീമിനെ നയിക്കും. യോഗ്യത മത്സരത്തില്‍ ഞരമ്പിന് പരിക്കേറ്റ് ഭൂരിഭാഗം മത്സരങ്ങളും നഷ്ടപ്പെട്ട വെറ്ററന്‍ ക്രെയ്ഗ് എര്‍വിന്റെ സേവനവും സിക്കന്ദര്‍ റാസക്ക് ലഭിക്കും. സിക്കന്ദര്‍ റാസ മികച്ച പ്രകടനമാണ് സിംബാബ്‌വെക്ക് വേണ്ടി ടി-ട്വന്റി ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ നടത്തിയത്.

ഡിസംബര്‍ ഏഴിന് ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് നെതര്‍ലാന്‍സുമായി ഉള്ള മൂന്നു മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. ഡിസംബര്‍ 9, 10 തീയതികളില്‍ അടുത്ത രണ്ടു മത്സരങ്ങളും ഇതേ വേദിയില്‍ നടക്കും. വരാനിരിക്കുന്ന ഐ.പി.എല്‍ മത്സരത്തില്‍ റാസ പഞ്ചാബിന് വേണ്ടിയാണ് കളിക്കുന്നത്.

സ്‌ക്വാഡ്: സിക്കന്ദര്‍ റാസ (സി), ബ്രയാന്‍ ബെന്നറ്റ്, റയാന്‍ ബര്‍ള്‍, ക്രെയ്ഗ് എര്‍വിന്‍, ട്രെവര്‍ ഗ്വാണ്ടു, ലൂക്ക് ജോങ്വെ, ക്ലൈവ് മദാന്‍ഡെ, വെസ്ലി മധേവെരെ, തടിവാനഷെ മറുമണി, ബ്രാന്‍ഡന്‍ മാവുത, കാള്‍ മുംബ, ടോണി മുന്‍യോംഗ, ബ്ലെസിംഗ് മുസാറബാംസ്, സെയ്‌റാന്‍ വില്‍ഗാരാവ.

Content Highlight: Zimbabwe prepares for big changes in T20 against Ireland

We use cookies to give you the best possible experience. Learn more