| Monday, 21st September 2026, 11:48 am

ലോകത്തിലെ ആദ്യ ടീം; പുതിയ ചരിത്രം സൃഷ്ടിച്ച് സിംബാബ്‌വേ

സുദേവ് എ

സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര തൂത്തുവാരി ഓസ്ട്രേലിയ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒരു വിക്കറ്റിനായിരുന്നു കങ്കാരുപ്പടയുടെ വിജയം.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വേ ഒരു പന്തും ഒരു വിക്കറ്റും ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു.

മത്സരത്തിൽ ഒരു ചരിത്രനിമിഷത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. സിംബാബ്‌വേ നിരയിൽ 40 വയസിന് മുകളിലുള്ള നാല് താരങ്ങളാണ് ഇടം നേടിയത്. ഏകദിനത്തിൽ ഒരു മത്സരത്തിൽ 40 വയസിന് മുകളിലുള്ള നാല് താരങ്ങളെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുന്ന ടെസ്റ്റ് പദവിയുള്ള ആദ്യ രാജ്യമാണ് സിംബാബ്‌വേ.

ക്രെയ്ഗ് എർവിൻ (41 വയസും 32 ദിവസവും), ബ്രെൻഡൻ ടെയ്‌ലർ (40 വയസും 266 ദിവസവും), സിക്കന്ദർ റാസ (40 വയസും 149 ദിവസവും), ഗ്രീം ക്രീമർ (40 വയസും 1 ദിവസവും) എന്നിവരാണ് സിംബാബ്‌വേ ടീമിന്റെ ഭാഗമായത്.

ഇത്തരത്തിൽ നാല് താരങ്ങൾ ഒരു ഏകദിന മത്സരങ്ങളിൽ ഇടം നേടുന്ന മൂന്നാമത്തെ സംഭവമാണിത്. 2004ൽ യു.എസ്.എ ആയിരുന്നു ഇത്തരത്തിലൊരു പ്ലെയിങ് ഇലവൻ കളത്തിലിറക്കിയത്. ന്യൂസിലാൻഡ്, ഓസ്ട്രേലിയ ടീമുകൾക്കെതിരെയായിരുന്നു യു.എസ്.എ അപൂർവ പ്ലെയിങ് ഇലവനെ കളത്തിലിറക്കിയത്.

അതേസമയം മത്സരത്തിൽ സെഞ്ച്വറി നേടിയ ജോഷ് ഇംഗ്ലിസിന്റെ സെഞ്ച്വറി കരുത്തിലാണ് ഓസ്ട്രേലിയ വിജയിച്ചുകയറിയത്. 102 പന്തുകളിൽ നിന്നും 103 റൺസ് നേടിയാണ് താരം തിളങ്ങിയത്. 11 ഫോറുകൾ ആയിരുന്നു ഇന്നിങ്സിൽ ഉണ്ടായിരുന്നത്.

നഥാൻ എലീസ് അവസാന നിമിഷം വരെ പോരാടിയതും ഓസീസിന്റെ വിജയത്തിൽ നിർണായകമായി. 44 പന്തിൽ പുറത്താവാതെ 36 റൺസ് നേടിയാണ് എലീസ് തിളങ്ങിയത്. രണ്ട് ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നത്.

സിംബാബ്‌വേ ബൗളിങ്ങിൽ ബ്രാഡ് ഇവാൻസ് നാല് വിക്കറ്റും ക്യാപ്റ്റൻ സിക്കന്ദർ റാസ, ഗ്രേം ക്രീമർ എന്നിവർ രണ്ട് വീതം വിക്കറ്റും വെസ്ലി മധേവെരെ ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് റാസയാണ്. 72 പന്തുകളിൽ നിന്നും പുറത്താവാതെ 81 റൺസാണ് സിംബാബ്‌വേ ക്യാപ്റ്റൻ നേടിയത്. ക്രെയ്ഗ് എർവിൻ 59 റൺസും ഇന്നസെന്റ് കൈയ 55 റൺസും സ്വന്തമാക്കി.

ഓസീസ് ബൗളിങ്ങിൽ നഥാൻ എലീസ് മൂന്ന് വിക്കറ്റും സ്‌പെൻസർ ജോൺസൺ, ആദം സാംപ എന്നിവർ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

Content Highlight: Zimbabwe create a new history in international cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more