ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പര നാളെ (ജൂലൈ 23) നടക്കും. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്. മത്സരത്തിന് മുന്നോടിയായി സിംബാബ്‌വേ നായകന്‍ ഇന്ത്യന്‍ യുവ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് സംസാരിച്ചിരുന്നു. വൈഭവ് ഒരു മികച്ച കഴിവുള്ള ക്രിക്കറ്റ് കളിക്കാരനാണെന്നും രണ്ടോ മൂന്നോ മത്സരങ്ങളില്‍ നിന്ന് താരത്തെ വിമര്‍ശിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘വൈഭവ് ഒരു മികച്ച കഴിവുള്ള ക്രിക്കറ്റ് കളിക്കാരനാണ്. 15 വയസുള്ള ഒരു കുട്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുകയാണെങ്കില്‍, രണ്ടോ മൂന്നോ മത്സരങ്ങള്‍ക്ക് ശേഷം അവനെ വിമര്‍ശിക്കുന്നത് ന്യായീകരിക്കാനാവില്ല. വൈഭവിന് ചുറ്റും ഒരുപാട് മികച്ച സീനിയര്‍ ക്രിക്കറ്റ് താരങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തെ നന്നായി കൈകാര്യം ചെയ്താല്‍, വൈഭവ് ഒരു തലമുറ പ്രതിഭയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു,’ ജിയോസ്റ്റാറില്‍ റാസ പറഞ്ഞു.
മാത്രമല്ല പരമ്പരയില്‍ ഇരു രാജ്യങ്ങള്‍ക്കും തുല്യ സാധ്യതയുണ്ടാകുമെന്നും റാസ കൂട്ടിച്ചേര്‍ത്തു.
‘ഈ പരമ്പരയില്‍ ഇരു രാജ്യങ്ങള്‍ക്കും തുല്യ സാധ്യതയുണ്ടാകും. എന്നാല്‍ ഒരു കാര്യം എനിക്ക് ഉറപ്പുണ്ട്, സിംബാബ്‌വേ വളരെ സ്ഥിരതയുള്ള മികച്ച ക്രിക്കറ്റ് കളിക്കുമെന്ന് എനിക്ക് പറയാന്‍ കഴിയും,’ റാസ കൂട്ടിച്ചേര്‍ത്തു.
അയര്‍ലാന്‍ഡിനോടും ഇംഗ്ലണ്ടിനോടും പരമ്പര കൈവിട്ടാണ് ഇന്ത്യ സിംബാബ്‌വേയ്‌ക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്. നിലവിലെ ടി-20 ചാമ്പ്യന്‍മാരായിട്ടും ഫോര്‍മാറ്റില്‍ മോശം പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ലോകകപ്പിന് ശേഷം ഒരു മത്സരം പോലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സിംബാബ്‌വേ പര്യടനം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്.
അതേ സമയം ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം നടത്തിയിട്ടും മികവ് തെളിയിക്കാന്‍ സാധിക്കാത്ത യുവ താരം വൈഭവ് സൂര്യവംശി സിംബാബ് വേയ്‌ക്കെതിരെ മിന്നും പ്രകടനവുമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Zimbabwe Captain Sikandar Raza Talking About Vaibhav Sooryavanshi