| Monday, 30th March 2026, 9:14 am

ആട്ടം പോലെയായിരുന്നില്ല രേഖാചിത്രം; പുഷ്പം വെല്ലുവിളി നിറഞ്ഞ കഥാപാത്രം: സെറിന്‍ ഷിഹാബ്

ഐറിന്‍ മരിയ ആന്റണി

ആട്ടം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സെറിന്‍ ഷിഹാബ്. ഫാമിലി മാന്‍ എന്ന ഹിന്ദി വെബ് സീരീസിലൂടെ കരിയര്‍ ആരംഭിച്ച നടി ഹിന്ദിയില്‍ മികച്ച സിനിമകളുടെ ഭാഗമായി. മലയാളത്തില്‍ ആട്ടത്തിന് ശേഷം രേഖാചിത്രം, ഇത്തിനരി നേരം എന്നീ സിനിമകളില്‍ അഭിനയിച്ചു.

ആട്ടത്തില്‍ അഞ്ജലിയെന്ന കഥപാത്രമായി മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ച സെറിന്‍ രേഖാചിത്രത്തില്‍ പുഷ്പം എന്ന കഥാപാത്രമായും പ്രേക്ഷകരെ ഞെട്ടിച്ചു. ആട്ടത്തില്‍ നിന്ന് നേര്‍വിപരീതമായി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് രേഖാചിത്രത്തില്‍ സെറിന്‍ എത്തിയത്. ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ രേഖാചിത്രം സിനിമയെ കുറിച്ച് സെറിന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘ആട്ടം സിനിമയേക്കാളും വെല്ലുവിളി നിറഞ്ഞ റോളായിരുന്നു രേഖാചിത്രത്തിലെ പുഷ്പം. ആട്ടത്തില്‍ അഞ്ജലിക്ക് കുറെ ഡയലോഗുകളുണ്ട്. അതുപോലെ നല്ല സ്‌ക്രീന്‍ സ്‌പേയ്‌സുണ്ട്. എന്നാല്‍ രേഖാചിത്രത്തില്‍ കുറച്ച് സ്‌പേയ്‌സ് മാത്രമേയുള്ളൂ, സ്‌ക്രീന്‍ ടൈമും കുറവാണ്. പക്ഷേ വളരെ ഇന്‍ഡ്രസ്റ്റിങ് സോണില്‍ നില്‍ക്കുന്ന കഥാപാത്രമാണ് പുഷ്പം.

ആ തിരക്കഥയില്‍ നല്ല ഇംപാക്ടുള്ള ഒരു കഥാപാത്രമായിരുന്നു അത്. സ്‌ക്രീന്‍ പ്ലേ വായിച്ചപ്പോള്‍ തന്നെ ഒരേസമയം ഇന്‍ഡ്രസ്റ്റിങ്ങായും അതുപോലെ ചലഞ്ചിങ്ങായും തോന്നി. ഈ കഥാപാത്രത്തെ തിരക്കഥയില്‍ കാണുന്നത് പോലെ അത്ര ഡെവലെപ്പ് ചെയ്തിട്ടില്ലെന്ന് ആ സമയത്ത് സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും എന്റെയടുത്ത് പറഞ്ഞിരുന്നു. കുറച്ച് മിസ്റ്ററി നിറഞ്ഞ കഥാപാത്രമാണല്ലോ. പിന്നീട്, ഷൂട്ടിന്റെ സമയത്താണ് ആ കഥാപാത്രത്തിന് കുറച്ച് ഡെവലപ്പ്‌മെന്റ് ഒക്കെ കൊണ്ടുവന്നത്. അങ്ങനെയാണ് പുഷ്പ്പം ഉണ്ടായത്,’ സെറിന്‍ പറയുന്നു.

വ്യത്യസ്തമായിട്ടുള്ള നല്ല കഥാപാത്രങ്ങള്‍ തനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രേക്ഷകര്‍ പെര്‍ഫോമന്‍സിനെ എടുത്ത് പറയുന്ന  കുറേ കഥാപാത്രങ്ങള്‍ തനിക്ക് കിട്ടിയിട്ടുണ്ടെന്നും സെറിന്‍ ഷിഹാബ് പറഞ്ഞു. സിനിമയുടെ ബോക്‌സ് ഓഫീസ് പെര്‍ഫമോന്‍സ് മാറ്റി വെക്കുകയാണെങ്കില്‍ ചെയ്ത കഥാപാത്രങ്ങള്‍ക്ക് നല്ല ഇംപാക് ഉണ്ടായിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

രാമു സുനിലിന്റെ കഥയെ ആസ്പദമാക്കി ജോണ്‍ മന്ത്രിക്കല്‍ തിരക്കഥയെഴുതി ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത് 2025-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രേഖാചിത്രം. ആസിഫ് അലി, അനശ്വര രാജന്‍ എന്നിവര്‍  പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടി.

Content Highlight: Zerin Shihab talks about her character in the film “Rekhachitralam”

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more