ലോകഃ ചാപ്റ്റര്‍ വണ്ണിലെ ക്വീന്‍ ഓഫ് ദി നൈറ്റ് എന്ന ഗാനം അത്ര പെട്ടന്ന് ആരും മറന്നിട്ടുണ്ടാകില്ല. അപാര തിയേറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിച്ച ഗാനം കാണികള്‍ ഇരും കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ജേക്‌സ് ബിജോയ് ഈണമിട്ട ഗാനത്തിന് വരികള്‍ എഴുതിയും ആലപിച്ചതും സെബ ടോമിയായിരുന്നു.
ലോകഃയിലെ ക്വീന്‍ ഓഫ് ദി നൈറ്റ് എന്ന പാട്ടിലെ രംഗം/ Yotube.com
ജേക്ക്‌സ് ബിജോയിയുമായി ഇതിന് മുമ്പും സെബ കല്‍ക്കി, ഗരുഡന്‍, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ പാട്ടുവിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ സെബ.
‘ജേക്ക്‌സ് ബിജോയ് രണ്ടുമാസം മുമ്പ് ഈ പാട്ടിനെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് സംവിധായകന്‍ ഡൊമിനിക് അരുണ്‍ ചന്ദ്രയുടെ കഥാപാത്രത്തെ കുറിച്ച് വിശദമായി പറഞ്ഞ് തന്നു.
ചന്ദ്ര രാത്രിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഉള്ള അവളുടെ ഒറ്റപ്പെടലും ആത്മസംവാദവുമാണ് ഈ പാട്ടിലൂടെ അടയാളപ്പെടുത്തേണ്ടതെന്ന്,’ സെബ പറയുന്നു.
സെബ ടോമി/Screen grab/ Club.fm
വരികള്‍ എഴുതാന്‍ പൂര്‍ണ സ്വാതന്ത്ര്യം തനിക്ക് ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഈ പാട്ട് ഇത്ര ആത്മാര്‍ത്ഥവും വ്യക്തിത്വമുള്ളതുമായതെന്നും സെബ കൂട്ടിച്ചേര്‍ത്തു. പാട്ടിന്റെ ഫൈനല്‍ മിക്സിങ്ങിനായി പോകുമ്പോള്‍ തന്നെ പാട്ട് ഹിറ്റാവും എന്ന് തോന്നിയെന്നും താന്‍ ഒരു പാട് പാട്ടുകള്‍ പാടിയിട്ടുണ്ടങ്കിലും ഞാന്‍ എഴുതി പാടിയ ഒരു പാട്ട് ഇതാണെന്നും അവര്‍ പറഞ്ഞു.
2025ലെ ഏറ്റവും വലിയ വിജയമായി തീര്‍ന്ന ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രിയദര്‍ശനെ നായികയാക്കി ഡൊമിനിക് അരുണ്‍ ഒരുക്കിയ ചിത്രം 300 കോടി നേടി ചരിത്ര വിജയം സ്വന്തമാക്കി. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ നിര്‍മിച്ച സിനിമയില്‍ നസ്‌ലെന്‍, അരുണ്‍ കുര്യന്‍, ചന്തു സലിംകുമാര്‍, സാന്‍ഡി മാസ്റ്റര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
Content Highlight: Zeba Tomy on the song Queen of the Night from the movie Lokah