കഴിഞ്ഞ ദിവസം യൂട്യൂബില്‍ ഇറങ്ങി ട്രെന്‍ഡിങ്ങായി മാറിയ ഗാനമാണ് ലോകയിലെ ക്വീന്‍ ഓഫ് ദി നൈറ്റ് എന്ന ഇംഗ്ലീഷ് ഗാനം. ജേക്‌സ് ബിജോയ് ഇണമിട്ട ഈ ഗാനത്തിന് വരികള്‍ എഴുതിയും ആലപിച്ചതും സെബ ടോമിയായിരുന്നു. ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ക്വീന്‍ ഓഫ് ദി നൈറ്റിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സെബ.
‘ചന്ദ്ര എന്ന കഥപാത്രത്തെ കുറിച്ചും കള്ളിയങ്കാട്ടു നീലിയെ പറ്റിയുമൊക്കെ പാട്ട് എഴുതുന്നതിന് മുമ്പ് ഡൊമനിക് എനിക്കൊരു ബ്രീഫ് തന്നിരുന്നു. യക്ഷി വാമ്പയറിസം എന്നൊരു എലമെന്റാണ് ഈ കഥയില്‍ ഉള്ളതെന്നൊക്കെ പറഞ്ഞിരുന്നു.
ഞാന്‍ ക്വീന്‍ ഓഫ് ദി നൈറ്റിന്റെ വരികള്‍ എഴുതിയത് ചന്ദ്രയുടെ പെര്‍സ്‌പെക്ടീവില്‍ നിന്നാണ്. ഈ സിനിമ മുഴുവന്‍ നോക്കുകയാണെങ്കില്‍ ഒരു വുമണ്‍ സൂപ്പര്‍ പവര്‍ എന്നൊരു എലമെന്റാണ് വരുന്നത്. പക്ഷേ എനിക്ക് കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ചന്ദ്രയിലാണ്. ചന്ദ്രയുടെ പോയിന്റ് ഓഫ് വ്യൂ ആണ് ഞാന്‍ ഈ പാട്ട് എഴുതുമ്പോള്‍ കൊടുത്തത്,’ സെബ ടോമി പറയുന്നു.
പാട്ടിന്റെ വരികള്‍ തനിക്ക് പെട്ടന്ന് എഴുതാന്‍ കഴിഞ്ഞിരുന്നുവെന്നും പാട്ടിന്റെ ഒരു ബേസിക് ഡ്രാഫ്റ്റ് ഒറ്റ ഇരുപ്പില്‍ തന്നെ താന്‍ ചെയ്തുവെന്നും സെബ പറയുന്നു. ഒരുപാട് കറക്ഷനുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘പാട്ടിന്റെ യൂട്യൂബില്‍ ഇറക്കിയ വേര്‍ഷനും സ്‌പോര്‍ട്ടിഫൈലെ വേര്‍ഷനും സിനിമയില്‍ കാണുന്ന വേര്‍ഷനും മൂന്നും ഡിഫറന്റ് കട്ട്‌സാണ്. എക്സ്റ്റന്‍ഡഡ് വേര്‍ഷന്‍ ഉള്ളത് സ്‌പോട്ടിഫൈലാണ്. അതിന്റെ ചെറിയൊരു വേര്‍ഷനാണ് സിനിമയില്‍ കാണിച്ചിട്ടുള്ളത്,’ സെബ ടോമി പറഞ്ഞു.
അതേസമയം പല റെക്കോഡുകളും തകര്‍ത്തുകൊണ്ട് തിയേറ്ററില്‍ ഗംഭീര മുന്നേറ്റം തുടരുകയാണ് ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രധാനവേഷത്തില്‍ എത്തിയ സിനിമ ഒരുക്കിയത് ഡൊമനിക് അരുണാണ്.
Content highlight: Zeba Tommy sharing the memories of writing Queen of the Night song in Lokah movie