| Monday, 12th October 2026, 4:28 pm

'ഭയപ്പെടുത്താന്‍ നോക്കേണ്ട, ആ ഭയം ഇവിടെ ഇല്ലാതായിട്ടുണ്ട്,' തനിക്ക് നേര്‍ക്കുള്ള പൊലീസ് മര്‍ദനത്തെക്കുറിച്ച് ആമിര്‍ ഖാന്റെ അനന്തരവള്‍

റെന്വര്‍ പി

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയില്‍ സി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തപ്പോള്‍ തനിക്ക് നേര്‍ക്കുണ്ടായ പൊലീസ് മര്‍ദനത്തെക്കുറിച്ച് പ്രതികരണവുമായി ആമിര്‍ ഖാന്റെ അനന്തരവള്‍ സയ്ന്‍ മേരി. പൊലീസിന്റെ ഇത്തരം നടപടികളെ തങ്ങള്‍ക്ക് ഭയമില്ലെന്ന് സയ്ന്‍ മേരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

തന്റെ ശരീരത്തിലേറ്റ മര്‍ദനം കാരണമുണ്ടായ പരിക്കുകളും സയ്ന്‍ മേരി ഖാന്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്’എന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട, ആ ഭയം ഇവിടെ ഇല്ലാതായിട്ടുണ്ട്,’ സയ്ന്‍ മേരി ഖാന്‍ പറഞ്ഞു. അവള്‍ ഭരണകൂടത്തെ വെളിപ്പെടുത്തുകയാണ് എന്ന അടിക്കുറിപ്പോട് കൂടെയാണ് വീഡിയോ അവര്‍ പങ്കുവെച്ചത്.

സയ്ന്‍ മേരിക്ക് പുറമെ ആമിര്‍ഖാന്റെ മരുമകനും നടനുമായ ഇമ്രാന്‍ ഖാനെയും നടി ലേഖ വാഷിങ്ടണെയും കഴിഞ്ഞ ദിവസം മുംബൈയിലെ യുവജന പ്രതിഷേധത്തില്‍ പങ്കെടുത്തപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇമ്രാന്‍ ഖാന്‍, ലേഖ വാഷിങ്ടണ്‍ എന്നിവര്‍ക്കൊപ്പം പൊലീസ് വാഹനത്തില്‍ നിന്നുള്ള ചിത്രങ്ങളും അന്ന് സയ്ന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനായിരുന്നു പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ലേഖ വാഷിങ്ടണ്‍ ഈ വിവരം പങ്കുവെക്കുകയും ചെയ്തിരുന്നു. തങ്ങളെ പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുകയാണെന്നും എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ലെന്നും വാഹനത്തിനുള്ളില്‍നിന്നുള്ള വിഡിയോ പങ്കുവെച്ച് അവര്‍ പറഞ്ഞിരുന്നു.

‘സുഹൃത്തുക്കളേ, ഞങ്ങളെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഞങ്ങളെല്ലാവരും പൊലീസ് വാഹനത്തിലാണ്. ഞാന്‍ ലൊക്കേഷന്‍ പിന്‍ അയയ്ക്കാം. ദയവായി അത് പിന്തുടരുക. ഞങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് എനിക്കറിയില്ല. എല്ലാം നല്ല രീതിയില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം,’ എന്നാണ് ലേഖ ആ പോസ്റ്റില്‍ പറഞ്ഞത്.

View this post on Instagram

A post shared by Zayn Khan (@zaynmarie)

ഇമ്രാന്‍ ഖാനെ കസ്റ്റഡിയിലെടുത്ത പൊലീസ് അദ്ദേഹത്തെ വലിച്ചിഴച്ച് വാനില്‍ കയറ്റുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വാഹനത്തിനുള്ളില്‍ നിന്നുള്ള സെല്‍ഫി വിഡിയോയ ഇമ്രാന്‍ സമൂഹമാധ്യമങ്ങളില്‍ അന്ന് പങ്കുവെക്കുകയും ചെയ്തു.

Content Highlight: Zayn Khan Says About Police Violence Faced During CJP Protest

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more