| Wednesday, 19th March 2025, 11:30 am

സെറ്റിലേക്ക് പോകുമ്പോൾ ഭയമുണ്ടായിരുന്നു; ഓരോ റിഹേഴ്സൽ കഴിയുമ്പോഴും ടേക്ക് കാണും: സെറിന്‍ ഷിഹാബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാമിലി മാന്‍ എന്ന സീരീസിലൂടെ വന്ന് രേഖാചിത്രം വരെ ഒരുപിടി നല്ല സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്ച വച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് സെറിന്‍ ഷിഹാബ്. നടി അഭിനയിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകന്റെ മനസില്‍ ഇടംപിടിക്കുന്നതായിരുന്നു. നാടകത്തിലൂടെയാണ് സെറിന്‍ അഭിനയരംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് ആട്ടം എന്ന ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രമായെത്തി ഗംഭീര പെര്‍ഫോമന്‍സ് കാഴ്ച വെച്ചു. രേഖാചിത്രത്തിലെ പുഷ്പം, ഔസേപ്പിൻ്റെ ഒസ്യത്തിലെ അഞ്ജലി എന്നീ കഥാപാത്രങ്ങളെല്ലാം വളരെ മികച്ച പ്രകടനം കാഴ്ച വെച്ചതായിരുന്നു.

ഇപ്പോൾ നാടകത്തിൽ നിന്നും സിനിമയിലേക്ക് വന്നപ്പോഴുള്ള മാറ്റം പറയുകയാണ് സെറിൻ ഷിഹാബ്.

തിയേറ്ററിൽ നിന്നും നേരെ സിനിമയിലേക്ക് പോയപ്പോൾ കുറച്ച് ഭയമുണ്ടായിരുന്നെന്നും ചെറിയ എക്സ്പ്രെഷൻസ് പോലും ക്യാമറ നോട്ട് ചെയ്യുമെന്നും സെറിൻ പറയുന്നു. തിയേറ്ററിൽ പെർഫോം ചെയ്യുന്നത് ലാസ്റ്റ് റോയിൽ ഇരിക്കുന്ന ഒരാൾക്ക് വേണ്ടിയാണെന്നും നടി പറഞ്ഞു. റിഹേഴ്സൽ കഴിയുമ്പോൾ ക്യാമറ നോക്കുമെന്നും അപ്പോഴാണ് എന്താണ് ചെയ്തതെന്ന് മനസിലാക്കാൻ പറ്റുന്നതെന്നും സെറിൻ കൂട്ടിച്ചേർത്തു.

ഐ ആം വിത്ത് ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് സെറിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘തിയേറ്ററിൽ വർക്ക് ചെയ്തിട്ട് നേരെ സെറ്റിലേക്ക് പോകുമ്പോൾ കുറച്ച് ഭയമുണ്ടായിരുന്നു. കാരണം ഒരു ചെറിയ മൈക്രോ എക്സ്പ്രെഷൻ പോലും ക്യാമറ അത് നോട്ട് ചെയ്യും. നമ്മുടെ കണ്ണ് ചെറുതായി പിടച്ചാൽ പോലും ക്യാമറ നോട്ട് ചെയ്യും.

ഓരോ റിഹേഴ്സൽ കഴിയുമ്പോഴും നമ്മൾ ഇരുന്ന് ടേക്ക് കാണും. അപ്പോൾ ഓരോ മണ്ടത്തരവും പൊട്ടത്തരവും ഒക്കെ ക്യാമറ എടുത്ത് കാണിക്കും

പക്ഷെ തിയേറ്ററിൽ ലാസ്റ്റ് റോയിൽ ഇരിക്കുന്ന ഒരാൾക്ക് വേണ്ടിയാണ് നമ്മൾ പെർഫോം ചെയ്യുന്നത്. പിന്നെ ക്യാമറ കൂടെയുണ്ടായിരുന്നു റിഹേഴ്സൽസിൽ. അപ്പോൾ ഓരോ റിഹേഴ്സൽ കഴിയുമ്പോഴും നമ്മൾ ഇരുന്ന് ടേക്ക് കാണും. അപ്പോൾ ഓരോ മണ്ടത്തരവും പൊട്ടത്തരവും ഒക്കെ ക്യാമറ എടുത്ത് കാണിക്കും. അപ്പോഴാണ് നമുക്ക് മനസിലാകുന്നത് എന്തൊക്കെയാണ് ചെയ്തതെന്ന്,’ സെറിൻ പറയുന്നു.

ഓഡിഷന് പോകുമ്പോള്‍ നമ്മളെ പേഴ്‌സണാലിറ്റി കൂടെ ജഡ്ജ് ചെയ്യുകയാണെന്നും നമ്മള്‍ എങ്ങനെയാണ് പെരുമാറുകയെന്ന് നോക്കുമെന്നും സെറിന്‍ പറഞ്ഞു. ആട്ടത്തിന്റെ ഒഡീഷന് പോകുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും ഓഡിഷന് വിനയ് ഫോര്‍ട്ടും ഉണ്ടായിരുന്നതുകൊണ്ട് എക്‌സൈറ്റ്‌മെന്റ് അപ്പോഴേ ഉണ്ടായിരുന്നുവെന്നും സെറിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Zarin Shihab Talking about her Experience

We use cookies to give you the best possible experience. Learn more