| Thursday, 27th November 2025, 7:23 am

വലിയ സിനിമയാക്കാന്‍ മാത്രമാണ് ബോളിവുഡ് ശ്രമിക്കുന്നത്; ചിട്ട കൂടിയപ്പോള്‍ ക്രിയേറ്റിവിറ്റി നഷ്ടപ്പെട്ടു: സെറിന്‍ ശിഹാബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡില്‍ ഇപ്പോള്‍ ഒറിജിനല്‍  ഐഡിയകള്‍ വളരെ കുറവാണെന്ന് നടി സെറിന്‍ ശിഹാബ്. എത്ര നല്ല തിരക്കഥ ഉണ്ടെങ്കിലും എങ്ങനെ കൊമേര്‍ഷ്യലി അവതരിപ്പിക്കാമെന്നാണ് അവര്‍ ചിന്തിക്കുന്നതെന്നും സെറിന്‍ പറഞ്ഞു. ന്യൂസ് 18 കേരള ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു സെറിന്‍.

‘ ബോളിവുഡില്‍ ഒറിജിനല്‍  ഐഡിയകള്‍ ഇപ്പോള്‍ കുറവാണ്. ഏതൊരു നല്ല ഐഡിയ കൊണ്ട് പോയാലും അവര്‍ ചോദിക്കുക ‘എങ്ങനെ നമുക്ക് ഇത് ഒരു വലിയ സിനിമയാക്കാം’ എന്നാണ്. സിനിമ ഒരു വലിയ സ്‌പെക്ടക്കിളില്‍ വരാനാണ് അവര്‍ ആഗ്രഹിക്കുന്നത്. വീട്ടില്‍ നിന്ന് ആളുകള്‍ പുറത്ത് ഇറങ്ങാന്‍ ഒരു കാരണം കൊടുക്കണമെന്നാണ് അവര്‍ ചിന്തിക്കുന്നത്.

ഓഡിയന്‍സ് സൈക്കോളജിയും കുറച്ച് ഇന്‍ഡ്രസ്റ്റിങ്ങാണ്. വളരെ ഡെസ്‌പ്രേറ്റ് ആയിട്ട് ഓഡിയന്‍സിനോട് ‘കാണു, കാണു എന്ന് പറഞ്ഞ് കെഞ്ചുമ്പോള്‍ അവര്‍ പെട്ടന്ന് ടേര്‍ണ്‍ ഓഫ് ആകും. പിന്നെ പ്രേക്ഷകര്‍ സിനിമ കാണാന്‍ വരില്ല. എനിക്കങ്ങനെ തോന്നാറുണ്ട്. ‘നമുക്ക് ഇത്രയും പവറുണ്ടോ, എന്നാല്‍ പിന്നെ അവിടെ ഇരിക്കട്ടെ എന്ന് വിചാരിക്കും. ഞാന്‍ ഒരു പ്രേക്ഷക ആകുമ്പോള്‍ ഞാനും അങ്ങനെ തന്നെയാണ് ചിന്തിക്കുക,’സെറിന്‍ ശിബാബ് പറയുന്നു.

ബോളിവുഡില്‍ കുറേയധികം റൂള്‍സും റെഗുലേഷനുമുണ്ടെന്നും എന്നാല്‍ എല്ലാത്തിനും ചിട്ട ഒരുപാട് വന്നപ്പോള്‍ ക്രിയേറ്റിവിറ്റി നഷ്ടപ്പെട്ടുവെന്നും സെറിന്‍ പറഞ്ഞു. അവിടെയുള്ള എഴുത്തുകാര്‍ അവരുടേതായ ലോകത്തില്‍ നിന്ന് മാത്രം എഴുതുന്നത് പോലെയാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും ഒരു കംഫര്‍ട്ട് സോണില്‍ നിന്ന് അവര്‍ പുറത്തേക്ക് വരുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഫാമിലി മാന്‍ എന്ന ഹിന്ദി വെബ് സീരീസിലൂടെ അഭിനയരംഗത്തേക്ക് വന്ന സെറിന്‍, ആട്ടം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കിടയിലും ശ്രദ്ധ നേടി. പിന്നീട് രേഖാ ചിത്രം പോലുള്ള മികച്ച സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് കഴിഞ്ഞിരുന്നു. ഇത്തിരി നേരമാണ് സെറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Content highlight: Zarin Shihab says there are very few original ideas  in Bollywood right now

We use cookies to give you the best possible experience. Learn more