| Friday, 10th November 2017, 11:36 pm

'രണ്ട് വര്‍ഷമായി എനിക്ക് വിരാടിനോട് കടുത്ത ആരാധനയാണ്'; ഇന്ത്യന്‍ നായകനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് 'ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍' സൈറയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ പ്രിയങ്കരനാണ് വിരാട് കോഹ്ലി. സമീപകാലത്ത് പെണ്‍കുട്ടികള്‍ക്കിടയിലും ഇതുപോലെ പോപ്പുലറായ മറ്റൊരു താരമുണ്ടാകില്ല. ടീമിനെ ഉയരങ്ങളിലേക്ക് നയിക്കുമ്പോളും സ്വയം നേട്ടങ്ങള്‍ കൊയ്യാനും വിരാട് മറക്കുന്നില്ല.

വിരാടിനോടുള്ള ആരാധന വെളിപ്പെടുത്തി സിനിമാ ലോകത്തു നിന്നു മുതല്‍ ഡബ്ല്യൂ.ഡബ്ലൂ.ഇയില്‍ നിന്നു വരെ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ വിരാടിനോടുള്ള ഇഷ്ടം അറിയിച്ച് ഒരു കൊച്ച് സൂപ്പര്‍ സ്റ്റാര്‍ എത്തിയിരിക്കുകയാണ്. ദംഗല്‍ ഫെയിം സൈറ വസീമാണ് വിരാടിനോടുള്ള ആരാധന തുറന്നു പറഞ്ഞിരിക്കുന്നത്.

ഈയ്യിടെ പുറത്തിറങ്ങിയ സീക്രട്ട് സ്റ്റാറിലും ആമിര്‍ ഖാനൊപ്പം അഭിനയിച്ച സൈറയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അവതരിപ്പിച്ചത് സൈറയായിരുന്നു.

ബംഗളൂരു മിഡ് നൈറ്റ് മാരത്തണിന്റെ പ്രഖ്യാപനത്തിനിടെയായിരുന്നു സൈറ വിരാടിനോടുള്ള ആരാധന തുറന്നു പറഞ്ഞത്. കഴിഞ്ഞ രണ്ട് വര്‍ഷമായി വിരാടിനോട് തനിക്ക് കടുത്ത ആരാധനയാണെന്നാണു സൈറ പറയുന്നത്. ” വിരാടിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, അല്ലാത്തവരായി ആരുണ്ടാകും.” സൈറ പറയുന്നു.


Also Read: ‘ഓരോ തവണ ഷാരൂഖ് ഷര്‍ട്ട് ഊരുമ്പോളും എനിക്ക് ഛര്‍ദ്ദിക്കാന്‍ വരുമായിരുന്നു’; തുറന്ന് പറഞ്ഞ് ഫറാ ഖാന്‍


അതേസമയം, ബോക്‌സിംഗ് ചാമ്പ്യയായ മേരി കോമിനേയും താന്‍ ആരാധിക്കുന്നുണ്ടെന്നും മേരിയുടെ ജീവിതം അഭിനയിക്കാന്‍ കഴിഞ്ഞാല്‍ അത് ഭാഗ്യമായിരിക്കുമെന്നും താരം പറയുന്നു. മേരി കോമിന്റെ ജീവിതകഥയുടെ മൂന്നാം ഭാഗം പുറത്തിറങ്ങുകയാണെങ്കില്‍ അഭിനയിക്കാന്‍ കഴിയണമെന്നാണ് സൈറയുടെ ആഗ്രഹം.

Latest Stories

We use cookies to give you the best possible experience. Learn more