ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ ഓപ്പണര്‍ സഞ്ജു സാംസണിനെക്കുറിച്ച് സംസാരിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍. മുംബൈക്കെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജുവിന് നീണ്ട ഒരു ഇന്നിങ്‌സ് കളിക്കാനുള്ള ആത്മവിശ്വാസം കൂടിയെന്ന് സഹീര്‍ ഖാന്‍ പറഞ്ഞു. സഞ്ജു തിടുക്കത്തില്‍ റണ്‍സ് നേടാന്‍ ശ്രമിക്കുന്നില്ലെന്നും ബൗണ്ടറികള്‍ അടിക്കുമ്പോള്‍ ഓപ്ഷനുകള്‍ വെട്ടിക്കുറച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല സഞ്ജുവിന് ശരിയായ ഒരു പദ്ധതി ഉണ്ടായിരുന്നെന്നും സഹീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
‘ഒരു നീണ്ട ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ ആത്മവിശ്വാസം തോന്നുന്നു. അദ്ദേഹം കളിക്കുന്ന ദിവസം, അദ്ദേഹം പുറത്താകുകയും പിന്നീട് തിരിച്ചുവരുകയും ചെയ്യുന്ന ഒരു ഫോര്‍മുല കണ്ടെത്തിയതായി നിങ്ങള്‍ക്ക് തോന്നുമെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം ആ ചിന്താ പ്രക്രിയയെ മനസിലാക്കിയിട്ടുണ്ട്.
അദ്ദേഹം തിടുക്കത്തില്‍ റണ്‍സ് നേടാന്‍ ശ്രമിക്കുന്നില്ല. ബൗണ്ടറികള്‍ അടിക്കുമ്പോള്‍ അദ്ദേഹം ഓപ്ഷനുകള്‍ വെട്ടിക്കുറച്ചിരുന്നു. നിങ്ങള്‍ കാണുന്ന പോലെ, അവന്‍ പേസ് ഉപയോഗിച്ച് കളിക്കുന്നു, അവന്‍ കവറുകളിലൂടെ പന്തടിക്കുന്നു, ഇനി കാലുകളിലേക്ക് വരുന്ന പന്താണെങ്കിലും അവന്‍ അത് കളിക്കുന്നു. അവന് ശരിയായ ഒരു പദ്ധതി ഉണ്ടായിരുന്നു, പന്ത് അവന്റെ ഏരിയയിലല്ലെങ്കില്‍, അവന്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു,’ സഹീര്‍ ഖാന്‍ ക്രിക്ക് ബസില്‍ പറഞ്ഞു.
Photo: IndianPremierLeague/x.com
ഐ.പി.എല്ലില്‍ ഏപ്രില്‍ 23ന് മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ വിജയമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ 103 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 104 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ കിടിലന്‍ സെഞ്ച്വറി കരുത്തിലായിരുന്നു യെല്ലോ ആര്‍മി സ്‌കോര്‍ ഉയര്‍ത്തിയത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനായിരുന്നു. ചെന്നൈയ്ക്ക് വേണ്ടി 54 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു. മുംബൈക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരം കൂടിയാണ് സഞ്ജു.
അതേസമയം ഏപ്രില്‍ 26ന് ഗുജറാത്തിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. സ്വന്തം തട്ടകമായ എം. ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.
Content Highlight: Zaheer Khan Talking About Sanju Samson