ഇന്ത്യന്‍ യുവ പേസര്‍സര്‍ ഗുര്‍ണൂര്‍ ബ്രാറിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍. ഉയര്‍ന്ന വേഗതയില്‍ പന്തെറിയാന്‍ കഴിവുള്ള ഒരു പുതു തലമുറ ഫാസ്റ്റ് ബൗളര്‍ ഉയര്‍ന്ന് വരുന്നത് നല്ലതാണെന്നും ക്രിക്കറ്റില്‍ ഗുര്‍നൂര്‍ ബ്രാറിന് മികച്ച കരിയര്‍ സൃഷ്ടിക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഉയര്‍ന്ന വേഗതയില്‍ പന്തെറിയാന്‍ കഴിവുള്ള ഒരു പുതിയ തലമുറ ഫാസ്റ്റ് ബൗളര്‍മാര്‍ വളര്‍ന്നുവരുന്നത് കാണുന്നത് സന്തോഷകരമാണ്. ക്രിക്കറ്റില്‍ ഗുര്‍നൂര്‍ ബ്രാറിന് മികച്ച കരിയര്‍ സൃഷ്ടിക്കാനുള്ള കഴിവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തെ നേരത്തെ തന്നെ ഉയര്‍ന്ന തലത്തിലേക്ക് എത്തിച്ചതില്‍ സന്തോഷമുണ്ട്.
അദ്ദേഹത്തോടൊപ്പം കുറച്ച് സമയം ചെലവഴിച്ചപ്പോഴും, അദ്ദേഹത്തില്‍ വലിയ സാധ്യതയുണ്ടെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ കരിയര്‍ എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം. നിലവിലെ കഴിവും സാധ്യതയും പരിഗണിക്കുമ്പോള്‍, എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച താരം ഗുര്‍നൂര്‍ ബ്രാറാണ്,’ സഹീര്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റം നടത്തിയ ബ്രാര്‍ ആറ് മത്സരത്തില്‍ നിന്ന് 11 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 3/27 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. 6.96 എന്ന ബൗളിങ് ആവറേജാണ് താരത്തിനുള്ളത്.
അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ഗുര്‍ണൂര്‍ ബ്രാര്‍ ഇടം നേടിയിട്ടുണ്ട്. റെഡ് ബോളിലും ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്താനും മികച്ച പ്രകടനം കാഴ്ചവെക്കാനും താരത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍, ആകിബ് നബി, സര്‍ഫറാസ് ഖാന്‍
Content Highlight: Zaheer Khan Supports Indian Young Pacer Gurnoor Brar