| Saturday, 10th August 2013, 11:38 am

ഗര്‍ഭിണികളുമായി സഖരിയ ഓഗസ്റ്റ് 23ന് എത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]അഞ്ച് ഗര്‍ഭിണികളുടേയും ഒരു ഗൈനക്കോളജിസ്റ്റിന്റേയും കഥ പറയുന്ന സഖരിയയുടെ ഗര്‍ഭിണികള്‍ ഓഗസ്റ്റ് 23ന് തിയേറ്ററുകളിലെത്തും. റിമ കല്ലിങ്കല്‍, സനുഷ, ഗീത, സാന്ദ്ര തോമസ്, ആശ ശരത് എന്നിവരാണ് ഗര്‍ഭിണികളായി എത്തുന്നത്.[]

ചിത്രത്തില്‍ ഗൈനക്കോളജിസ്റ്റിന്റെ വേഷത്തില്‍ എത്തുന്നത് ലാലാണ്. അനീഷ് അന്‍വറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന ചിത്രത്തിന് ശേഷം അനീഷ് അന്‍വറിന്റെ ചിത്രമാണിത്.

ചിത്രത്തില്‍ റിമ കല്ലിങ്കലിന്റെ ഭര്‍ത്താവായി എത്തുന്നത് അജു വര്‍ഗീസാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചിത്രത്തില്‍ കാസര്‍ഗോഡന്‍ ഭാഷ സംസാരിച്ചാണ് റിമ കല്ലിങ്കല്‍ എത്തുന്നത് എന്നാണ് അറിയുന്നത്. കാസര്‍ഗോഡുകാരിയായ ഗര്‍ഭിണിയായാണ് റിമ എത്തുന്നത്.

വ്യത്യസ്ത പ്രായത്തിലും സാഹചര്യങ്ങളിലുമുള്ള ഗര്‍ഭിണികളെ ഒരു ഡോക്ടര്‍ എങ്ങനെ പരിചരിക്കുന്നു എന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more