| Sunday, 22nd April 2018, 3:28 pm

'തെന്നിന്ത്യന്‍ താര സുന്ദരിയെ കറക്കി വീഴ്ത്തി ചാഹല്‍'; മറ്റൊരു താരവിവാഹത്തിനു കളമൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബെംഗളൂരു: ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും തമ്മിലുള്ള സൗഹൃദങ്ങളും പ്രണയും ഇന്ത്യയില്‍ സ്ഥിരം കാഴ്ചകളാണ്. നിരവധി ക്രിക്കറ്റ് താരങ്ങളാണ് സിനിമാ താരങ്ങളെ വിവാഹം കഴിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും അവസാനത്തെ പേരായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും ബോളിവുഡ് സുന്ദരി അനുഷ്‌കയുടേതും.

ഇതിലേക്ക് പുതിയ പേരുകാരനാകാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ യുവതാരം യൂസവേന്ദ്ര ചാഹല്‍. തെന്നിന്ത്യന്‍ താരമായ തനിഷ്‌ക കപൂറിനെ ചാഹല്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് സ്‌പോര്‍ട്‌സ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചെന്നും എത്രയും പെട്ടെന്ന് തന്നെ വിവാഹിതരാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമാണ് യൂസവേന്ദ്ര ചാഹല്‍. ടൂര്‍ണമെന്റ് അവസാനിക്കുന്നതിനു പിന്നാലെ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.പി.എല്ലിനു പിന്നാലെ ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂറിനു മുന്നേ ഇരുവരും വിവാഹിതരായേക്കും.

നേരത്തെ ഇരുവരും ഒരുമിച്ച് പല പൊതുചടങ്ങുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അപ്പോള്‍ മുതല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകളും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും വിവാഹിതരാകുകയാണെന്ന വാര്‍ത്തയും പുറത്ത് വരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more