2026 ടി – 20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവൻ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ. മോശം ഫോമിൽ തുടരുന്ന സഞ്ജു സാംസണെ കൈവിടാതെയാണ് താരം ഇന്ത്യയുടെ ആദ്യ മത്സരത്തിനുള്ള ഇലവൻ തെരഞ്ഞെടുത്തത്.
യുസ്വേന്ദ്ര ചഹൽ. Photo: Yuzvendra Chahal/x.com
അഭിഷേക് ശർമയ്ക്ക് ഓപ്പണിങ് പങ്കാളിയായി സഞ്ജുവിനെ നിർദേശിച്ചപ്പോൾ ചഹലിന്റെ ടീമിൽ നിന്ന് ഇഷാൻ പുറത്തായി.
ഈയിടെ അവസാനിച്ച ന്യൂസിലാൻഡിന് എതിരെയുള്ള ടി – 20 പരമ്പരയിൽ തിളങ്ങാതിരുന്നിട്ടും ചഹൽ സഞ്ജുവിനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. അതേസമയം, ഒരു സെഞ്ച്വറിയടക്കം അടിച്ച് പരമ്പരയിൽ മിന്നും ബാറ്റിങ് കാഴ്ച വെച്ചിട്ടും സ്പിന്നർ ഇഷാനെ തഴയുകയായിരുന്നു.
സഞ്ജു സാംസണും ഇഷാൻ കിഷനും. Photo: BCCI/x.com
ഇതിന് പുറമെ, ഒരു കാലത്ത് ഇന്ത്യൻ ടീമിൽ തന്റെ സ്പിൻ പങ്കാളിയായ കുൽദീപ് യാദവിനെയും ചഹൽ തന്റെ ടീമിലേക്ക് പരിഗണിച്ചില്ല. കുൽ – ച (കുൽദീപ് യാദവ് – യുസ്വേന്ദ്ര ചഹൽ) സഖ്യം എതിർ ടീമുകളുടെ പേടി സ്വപ്നമായിരുന്നു. ഇരുവരും ഇന്ത്യക്കായി ഒരുപാട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
ചഹലിന്റെ ടീമിൽ മൂന്നാം നമ്പറിൽ തിലക് വർമ തിരിച്ചെത്തിയപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നാലാം നമ്പറിൽ എത്തും. ഫിനിഷറായി റിങ്കു ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. രണ്ട് പേസർമാരും ഒരു സ്പിന്നറും ടീമിലുണ്ട്. മൂന്ന് ഓൾ റൗണ്ടർമാരും ടീമിലെത്തി.
അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.
അതേസമയം, ലോകകപ്പിന്റെ ഉദ്‌ഘാടന ദിവസമായ ഫെബ്രുവരി ഏഴ് തന്നെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. യു.എ.ഇ ആണ് ഈ മത്സരത്തിലെ എതിരാളികൾ.
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, റിങ്കു സിങ്.
Content Highlight: Yuzvendra Chahal selected Sanju Samson over Ishan Kishan as India’s opener in first match of 2026 T20 World Cup