വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ തന്റെ ഇഷ്ട ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ തെരഞ്ഞെടുത്ത് സൂപ്പര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. പ്ലെയിങ് ഇലവനില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ മറികടന്ന് ഓപ്പണിങ് പൊസിഷനിലേക്കും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പിങ്ങിലേക്കും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെയാണ് ചഹല്‍ തെരഞ്ഞെടുത്തത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ഒരു പരിപാടിയിലാണ് ചഹല്‍ തന്റെ ഇഷ്ട ഇലവന്‍ പുറത്ത് വിട്ടത്.
മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഓപ്പണിങ് റോളിലേക്ക് തിരിച്ചെത്തിയ സാംസണിന് ന്യൂസിലന്‍ഡ് ടി-20 പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. പരമ്പരയില്‍ 46 റണ്‍സാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ഇഷാന്‍ കിഷന്‍ 53.75 ശരാശരിയിലും 231.18 സ്‌ട്രൈക്ക് റേറ്റിലും 215 റണ്‍സാണ് പരമ്പരില്‍ സ്വന്തമാക്കിയത്. അഞ്ചാം ടി-20യില്‍ സെഞ്ച്വറി നേടിയും കിഷന്‍ തിളങ്ങി.
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബൈ, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, റിങ്കു സിങ്
Content Highlight: Yuzvendra Chahal picks Sanju Samson from World Cup playing XI