| Saturday, 22nd June 2019, 5:16 pm

ദര്‍ബാറില്‍ രജനീകാന്തിനൊപ്പം യുവരാജ് സിംഗിന്റെ പിതാവും; ഓപ്പണിംഗ് സീനില്‍ ഇരുവരും ഏറ്റുമുട്ടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ദര്‍ബാര്‍. എ.ആര്‍ മുരുകദോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം മുംബൈയില്‍ നടന്നു വരികയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ആക്ഷന്‍ രംഗമാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.

ഈ രംഗത്തില്‍ രജനീകാന്തിനൊപ്പം മറ്റൊരു താരം കൂടിയുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ് ആണത്. സിംഗ് ഈസ് ബ്ലിംഗ്, ബാഗ് മില്‍ക്ക ബാഗ് എന്നീ ചിത്രങ്ങളിലൂടെ നേരത്തെ തന്നെ ശ്രദ്ധേയനായ താരമാണ് യോഗ് രാജ് സിംഗ്. രജനീകാന്തിനോടൊപ്പം യോഗ്‌രാജ് സിംഗ് വരുന്ന ആക്ഷന്‍ രംഗമാണ് ചിത്രത്തിന്റെ ഓപ്പണിംഗ് സീന്‍ എന്നറിയുന്നു.

ചന്ദ്രമുഖി. കുസേലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താരയാണ് ഈ ചിത്രത്തില്‍ രജനീകാന്തിന്റെ നായിക. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്.

നിരവധി ബോളിവുഡ് താരങ്ങളാണ് ദര്‍ബാറില്‍ അഭിനയിക്കുന്നത്. പ്രദീപ് കബ്ര, പ്രതീക് ബബ്ബര്‍, ദാലിബ് താഹില്‍, ജതിന്‍ സര്‍ന എന്നീ ബോളിവുഡ് താരങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. നിവേദ തോമസ്, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അടുത്ത വര്‍ഷം ജനുവരി 9ന് ചിത്രം റിലീസ് ചെയ്യും.

Latest Stories

We use cookies to give you the best possible experience. Learn more