| Sunday, 5th November 2017, 5:45 pm

'ഇനിയും വൈകിയാല്‍ ജീവന്‍ നിലനിര്‍ത്താന്‍ പറ്റിയെന്ന് വരില്ല'; കൊടുങ്കാറ്റിലും പേമാരിയ്ക്കും ഉലയാത്ത യുവരാജ് പൊട്ടിക്കരഞ്ഞു; ഈറനണിഞ്ഞ് ബച്ചനും വിദ്യാ ബാലനും, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ജീവിതത്തിലും മൈതാനത്തും തോല്‍ക്കാന്‍ മനസില്ലാത്ത പോരാളി. അങ്ങനെയായിരിക്കും യുവരാജ് സിംഗെന്ന വെടിക്കെട്ട് വീരന്‍ ബാറ്റ്‌സ്മാനെ കായിക ലോകം അടയാളപ്പെടുത്തുക. ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച് ജീവിതത്തിലേക്കും ക്രിക്കറ്റിലേക്കും അപ്രതീക്ഷിത തിരിച്ചു വരവാണ് യുവി നടത്തിയത്.

എന്നാല്‍ ആര്‍ക്കു മുന്നിലും പതറാത്ത യുവിയുടെ കണ്ണുകള്‍ നിറയുന്ന കാഴ്ച്ച കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗ കരോര്‍പതിയില്‍ പങ്കെടുക്കവെയായിരുന്നു യുവി പൊട്ടിക്കരഞ്ഞത്. നാളെ സംപ്രേഷണം ചെയ്യാനിരിക്കുന്ന പരിപാടിയുടെ അവസാന എപ്പിസോഡിലായിരുന്നു യുവി വികാരഭരിതനായത്.


Also Read: അദ്ദേഹത്തിന്റെ കണ്ണുകള്‍ നോക്കിയാല്‍ എനിക്ക് കാര്യങ്ങള്‍ മനസിലാകും; ഭാഗ്യമാണ് ഒപ്പം കളിക്കാന്‍ കഴിയുന്നത്; ധോണിയെക്കുറിച്ച് കോഹ്‌ലി


ബച്ചനൊപ്പം ബോളിവുഡ് താരം വിദ്യാ ബാലനും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ക്യാന്‍സറിനെ നേരിട്ട നാളുകളെ കുറിച്ച് പറയവേയായിരുന്നു യുവിയുടെ കണ്ണുകള്‍ നിറഞ്ഞത്. 2011 ലെ ലോകകപ്പിനിടെയായിരുന്നു യുവിയ്ക്ക് ക്യാന്‍സര്‍ ഉണ്ടെന്ന് തിരിച്ചറിയുന്നത്. തോല്‍ക്കാന്‍ കൂട്ടാക്കാതെ ക്യന്‍സറിനെ യുവി പൊരുതി തോല്‍പ്പിക്കുകയായിരുന്നു.

ചാനല്‍ പരിപാടിയ്ക്കിടെ രോഗത്തെ കുറിച്ച് യുവി മനസു തുറക്കുകയായിരുന്നു.” ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ ചുവ നിറത്തിലുള്ള ശ്ലേഷ്മപടലം പുറത്തു വന്നു. 14 സെന്റീമീറ്ററോളം നീളമുള്ള ട്യൂമറും. പക്ഷെ ഞാന്‍ കളി തുടര്‍ന്നു. പതിയെ പതിയെ പതിയെ ആരോഗ്യം മോശമാകാന്‍ തുടങ്ങി. ഇനി ചികിത്സിച്ചില്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്താന്‍ പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. കളിയും ആരോഗ്യവുമെല്ലാം മോശമായി.” യുവി പറയുന്നു.

ക്യാന്‍സറിനെ നേരിട്ട ദിനങ്ങളെ കുറിച്ചുള്ള യുവിയുടെ മനസു തുറക്കല്‍ കാണികളേയും കൂടെ പങ്കെടുക്കാനെത്തിയ വിദ്യാ ബാലനേയും അവതാരകനായ ബച്ചനേയുമെല്ലാം ദുഖിതരാക്കുന്നതായിരുന്നു.

വീഡിയോ കാണാം

Latest Stories

We use cookies to give you the best possible experience. Learn more