| Thursday, 4th June 2020, 7:19 pm

ചാഹലിനെതിരായ ജാതീയ പരാമര്‍ശം; യുവരാജിനെതിരെ കേസ്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിനെതിരേ ജാതീയ പരാമര്‍ശം നടത്തിയ മുന്‍ താരം യുവ്രാജ് സിംഗിനെതിരേ പൊലീസ് കേസെടുത്തു. ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സനാണ് യുവിക്കെതിരേ പരാതി നല്‍കിയത്.

ഹരിയാനയിലെ ഹിസാറിലുള്ള ഹാന്‍സിയിലാണ് യുവിക്കെതിരായ പരാതി ലഭിച്ചത്. ദിവസങ്ങള്‍ക്കുമുമ്പ് രോഹിത് ശര്‍മയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ പരാമര്‍ശം നടത്തിയത്.

ഏപ്രിലില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമായി നടന്ന വീഡിയോ ചാറ്റിലായിരുന്നു യുവരാജിന്റെ പരാമര്‍ശം. ടിക്ടോകിലെ ചാഹലിന്റെ വീഡിയോകളെക്കുറിച്ചുള്ള സംസാരത്തിനിടെയാണ് യുവിയുടെ പരാമര്‍ശം.

ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകര്‍ യുവരാജ് മാപ്പ് പറയണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

യുവരാജ് മാപ്പ് പറയണം എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാകുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more