| Tuesday, 17th February 2026, 5:40 pm

ഐ.സി.സി ടൂര്‍ണമെന്റുകളുടെ മൊത്തം ചരിത്രവും തിരുത്തി; ചില്ലറക്കാരനല്ല ഈ കാനഡക്കാരന്‍!

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പില്‍ കാനഡയെ തകര്‍ത്ത് സൂപ്പര്‍ 8ലേക്ക് മുന്നേറിയിരിക്കുകയാണ് ന്യൂസിലാന്‍ഡ്. എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കിവീസിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാനഡ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്. എന്നാല്‍ മറപടിക്കിറങ്ങിയ ന്യൂസിലാന്‍ഡ് 15.1 ഓവറില്‍ 176 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയാണ്.

ബ്ലാക് ക്യാപ്‌സ് വിജയം നേടിയെങ്കിലും മത്സരത്തില്‍ ഏറെ ശ്രദ്ധ നേടിയത് കാനഡയുടെ യുവ ഓപ്പണര്‍ യുവരാജ് സമ്രായാണ്. 65 പന്തില്‍ നിന്ന് ആറ് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 110 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്. 169.23 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

നേരിട്ട 52ാമത്തെ പന്തിലായിരുന്നു സമ്ര മൂന്നക്കത്തിലെത്തിയത്. ഇതോടെ കാനഡ ഓപ്പണര്‍ ടി-20 ലോകകപ്പിലെ ഏറ്റവും പ്രായം പറഞ്ഞ സെഞ്ചൂറിയനായി താരം മാറി. എന്നാല്‍ ടി-20യില്‍ മാത്രമല്ല മൊത്തം ഐ.സി.സി ടൂര്‍ണമെന്റിന്റെ ചരിത്രം തന്നെയാണ് സമ്ര തിരുത്തിയത്. ഐ.സി.സി ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനാണ് സമ്രയ്ക്ക് സാധിച്ചത്.

ഐ.സി.സി ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, പ്രായം, എതിരാളി, ടൂര്‍ണമെന്റ്

യുവരാജ് സമ്രാന്‍ – 19 വയസും 141 ദിവസവും – ന്യൂസിലാന്‍ഡ് – 2026 ടി-20 ലോകകപ്പ്

പോള്‍ സ്റ്റിര്‍ളിങ് – 20 വയസും 196 ദിവസവും – നെതര്‍ലാന്‍്ഡ്‌സ് – 2011 ലോകകപ്പ്

റിക്കി പോണ്ടിങ് – 21 വയസും 76 ദിവസവും – വെസ്റ്റ് ഇന്‍ഡീസ് – 1996 ലോകകപ്പ്

അതേസമയം രചിന്‍ രവീന്ദ്രയുടെയും ഗ്ലെന്‍ ഫിലിപ്സിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് കിവീസ് വിജയിച്ചത്.

മറുപടി ബാറ്റിങ്ങില്‍ കിവീസിന് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ടിം ഷിഫെര്‍ട്ടിനെ (പത്ത് പന്തില്‍ ആറ്) തിരികെ നടന്നു. സാദ് ബിന്‍ സഫറാണ് താരത്തിനെ പുറത്താക്കിയത്. അതേ സ്‌കോറില്‍ തന്നെ എട്ട് പന്തില്‍ 21 റണ്‍സെടുത്ത് ഫിന്‍ അലന്‍ മടങ്ങി. ഡിലോണ്‍ ഹെലിഗറിനാണ് താരത്തിന്റെ വിക്കറ്റ്.

പിന്നാലെ രചിന്‍ രവീന്ദ്രയും ഗ്ലെന്‍ ഫിലിപ്സും ഒത്തുചേര്‍ന്നു. ഇരുവരും സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. ഇരുവരും ചേര്‍ന്ന് 146 റണ്‍സാണ് ചേര്‍ത്തത്. ഫിലിപ്സ് 36 പന്തില്‍ 76 റണ്‍സും രവീന്ദ്ര 39 പന്തില്‍ 59 റണ്‍സും എടുത്ത് പുറത്താവാതെ നിന്നു. ഇതോടെ ടീം 176 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.

Content Highlight: Yuvaraj Samra In Great Record Achievement In ICC Tournament

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more