| Monday, 13th January 2020, 9:09 pm

'ഇളയരാജയായി സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്നത് ധനുഷിനെ'; പിതാവിന്റെ ജീവിതം പറയാന്‍ യുവന്‍ ശങ്കര്‍ രാജ ഒരുങ്ങുന്നു?

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിഖ്യാത സംഗീത സംവിധായകന്‍ ഇളയരാജയുടെ ജീവിതയാത്ര സിനിമയാക്കുകയാണെങ്കില്‍, ധനുഷിനെയാണ് നായകനായി കാണാന്‍ ആഗ്രഹിക്കുന്നതെന്ന് യുവന്‍ ശങ്കര്‍ രാജ. പിതാവിന്റെ ജീവിതം പറഞ്ഞ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് യുവന്‍ എന്ന് അഭ്യൂഹങ്ങള്‍ വീണ്ടും സജീവമായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യുവന്‍ തന്റെ ബാനറായ വൈ.എസ്.ആര്‍ ഫിലിംസിലൂടെ രണ്ട് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. വിജയ് സേതുപതി നായകനാവുന്ന മാമനിതനും റെയ്‌സ വില്‍സണ്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആലിസും.

ധനുഷ് നിലവില്‍ മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണ്ണനില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. കാര്‍ത്തിക് സുബ്ബരാജ് ചിത്രം സുരുളിയുടെ ചിത്രീകരണം അവസാനിച്ചതിന് ശേഷമാണ് കര്‍ണ്ണനില്‍ ജോയിന്‍ ചെയ്തത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. രജിഷയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് കര്‍ണ്ണന്‍. നടന്‍ ലാലും യോഗി ബാബുവും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ധനുഷിന്റെ അടുത്ത റിലീസ് ചിത്രം ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന പട്ടാസ് ആണ്.
രാക്ഷസന്‍ ഒരുക്കിയ സംവിധായകന്‍ രാംകുമാറിനോടൊപ്പവും സഹോദരന്‍ ശെല്‍വരാഘവനോടൊപ്പവും ധനുഷ് ഒരുമിക്കുന്ന ചിത്രങ്ങളും ആലോചനയിലാണ്.

Latest Stories

We use cookies to give you the best possible experience. Learn more