| Friday, 8th February 2019, 11:00 pm

ഷംസീര്‍ എം.എല്‍.എയുടെ വീടിന് ബോംബെറിഞ്ഞ കേസില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലശ്ശേരി: തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറിന്റെ വീടിനെതിരെ ബോംബെറിഞ്ഞ കേസില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. പുന്നോല്‍ മാക്കൂട്ടം സ്വദേശി ശ്രീനിലയത്തില്‍ ആര്‍. സതീഷാണ് അറസ്റ്റിലായത്. തലശ്ശേരി സി.ഐ എം.പി ആസാദും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ഷംസീറിന്റെ മാടപ്പീടികയിലെ വീടിന് നേരെ ബോംബേറുണ്ടായത്. ജനുവരി നാലിന് രാത്രിയായിരുന്നു സംഭവം.

Read Also : കരാറിന്റെ പുരോഗതി എന്തായി, അത് ഫ്രാന്‍സില്‍ വെച്ചാണോ നടക്കുന്നത് എന്നൊക്കെ പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിച്ചാല്‍ അതിനെ ഇടപെടലായി കാണാന്‍ കഴിയില്ല; നിര്‍മല സീതാരാമന്‍

പ്രദേശത്തെ മുപ്പതോളം ബൈക്കുകളും ആയിരക്കണക്കിന് ഫോണ്‍ കോളുകളും പരിശോധിച്ചാണ് മുഖ്യ പ്രതിയെ അന്വേഷണസംഘം വെള്ളിയാഴ്ച പുലര്‍ച്ച തലായി കടപ്പുറത്തുവെച്ച് പിടികൂടിയത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞ് കഴിഞ്ഞുവെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.



Latest Stories

We use cookies to give you the best possible experience. Learn more