| Friday, 21st November 2025, 3:01 pm

ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് ലിവ് ഇന്‍ പങ്കാളിക്ക് ക്രൂരമര്‍ദനം; യുവമോര്‍ച്ച എറണാകുളം ജില്ലാ ജന.സെക്രട്ടറി കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി മരടില്‍ യുവതിക്ക് ലിവ് ഇന്‍ പങ്കാളിയുടെ അതിക്രൂര മര്‍ദനമെന്ന് പരാതി. യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപി പരമേശ്വരനെതിരെയാണ് പരാതി.

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ തുടരുകയാണ്. യുവതിയുടെ പരാതിയില്‍ മരട് പൊലീസ് ഗോപുവിനെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അഞ്ച് വര്‍ഷമായി ഒരുമിച്ച് താമസിക്കുന്ന യുവതി ഗോപുവിന്റെ മര്‍ദനത്തിന്റെ ചിത്രങ്ങളുള്‍പ്പെടെ പുറത്തുവിട്ടിരുന്നു. ബുധനാഴ്ചയാണ് യുവതിക്ക് മര്‍ദനമേറ്റതെന്നാണ് വിവരം.

യുവതിയുടെ കൈകളുടെ ശരീരത്തിന്റെ പുറംഭാഗത്തും തുടകളിലുമടക്കം മര്‍ദനത്തിന്റെ പാടുകളുണ്ട്. മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ കേബിളുപയോഗിച്ചാണ് ഗോപു മര്‍ദിച്ചിരിക്കുന്നത്. അതേസമയം, ഗോപുവിന്റെ മര്‍ദനത്തിന്റെ കാരണം വ്യക്തമല്ല.

വൈറ്റില തൈക്കൂടത്തിനടുത്തഉള്ള ഫ്‌ളാറ്റില്‍ താമസിച്ചുവരികയായിരുന്നു ഇരുവരും. ഏതാനും ദിവസം മുമ്പ് യുവതിയെ കാണാനില്ലെന്ന പരാതിയുമായി ഗോപു പൊലീസിനെ സമീപിച്ചിരുന്നു.

പിന്നാലെ യുവതിയുടെ ഫോണില്‍ വിളിച്ചെങ്കിലും യുവതി നേരിട്ട് സ്‌റ്റേഷനിലെത്താന്‍ തയ്യാറായില്ല. താന്‍ ഒരു ബന്ധുവിന്റെ വീട്ടിലാണെന്നും വരാനാകില്ലെന്നും അറിയിച്ചിരുന്നു.

എന്നാല്‍, ഇന്ന് മരട് പൊലീസ് സ്റ്റേഷനിലെത്തിയ യുവതി ഗോപു മര്‍ദിച്ചതായി കാണിച്ച് പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Content Highlight: Live-in partner brutally beaten with charger cable; Yuva Morcha Ernakulam District General Secretary booked for attempt to murder

We use cookies to give you the best possible experience. Learn more