| Saturday, 3rd October 2026, 2:57 pm

യൂട്യൂബില്‍ നിന്നും വരുമാനം കുറയുന്നു; ആളുകള്‍ക്കിപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ പോലെ ഷോട്ട് വീഡിയോകളാണ് ഇഷ്ടം: ഫിറോസ് ചുട്ടിപ്പാറ

അനുപമ കെ. സീത

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ യൂട്യൂബറും ഫുഡ് വ്ളോഗറുമാണ് ഫിറോസ് ചുട്ടിപ്പാറ. പാലക്കാട് സ്വദേശിയായ ഫിറോസ് സ്വന്തം യൂട്യൂബ് ചാനല്‍ ആയ ‘വില്ലേജ് ഫുഡ് ചാനലി’ലൂടെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ തന്റേതായ നാടന്‍ ശൈലിയില്‍ പാചകം ചെയ്യുകയും പരീക്ഷിക്കുകയും ചെയ്താണ് ശ്രദ്ധേയനായത്. പാചകം ചെയ്യുന്ന ഭക്ഷണങ്ങള്‍ നാട്ടുകാര്‍ക്കും അനാഥാലയങ്ങള്‍ക്കും വിതരണം ചെയ്യുന്നതിലൂടെ ഫിറോസിന്റെ വീഡിയോസ് പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.

യൂട്യൂബിലിപ്പോള്‍ കാഴ്ചക്കാര്‍ കുറവാണെന്നും ഇന്‍സ്റ്റഗ്രാമില്‍ ഇടുന്ന റീല്‍സ് ആണ് ആളുകള്‍ കൂടുതലായി കാണുന്നതെന്നും പറയുകയാണ് ഫിറോസ് ചുട്ടിപ്പാറ. സുജിത് ഭക്തനുമായിട്ടുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫിറോസ്.

‘ഇനി മുമ്പോട്ട് റീല്‍സിനാണ് സാധ്യത ഉള്ളത്. ആളുകളുടെ ചിന്താഗതിയില്‍ മാറ്റം വന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ഇടുന്ന റീല്‍സിനു 1 മില്യണ്‍ വ്യൂസ് വരെ കിട്ടാറുണ്ട്. എന്നാല്‍ യൂട്യൂബിലോട്ട് വരുമ്പോള്‍ അത്രയും ആളുകള്‍ കാണാറില്ല. യൂട്യൂബില്‍ ആളുകള്‍ കണ്ടാല്‍ മാത്രമേ മുന്നോട്ട് പോവാന്‍ പറ്റുകയുള്ളു.’ ഫിറോസ് പറഞ്ഞു.

ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വരുമാനം കിട്ടാത്തതിനാല്‍ അതിനു വേണ്ടി വീഡിയോ ചെയ്യുന്നത് ചെലവാണെന്നും ഫിറോസ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ പ്രൊമോഷന്‍സ് ചെയ്താല്‍ മാത്രമേ പൈസ കിട്ടുകയുള്ളൂ അതെപ്പോഴും കിട്ടണമെന്നില്ല എന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ആളുകളുടെ അന്വേഷണങ്ങളും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ചെയ്യാന്‍ എത്ര രൂപ വേണം എന്ന രീതിയിലാണെന്നും ഫിറോസ് പറഞ്ഞു.

‘ഫുഡുമായി ബന്ധപ്പെട്ടിട്ടുള്ള പരസ്യങ്ങള്‍ മാത്രമേ ഞങ്ങള്‍ എടുക്കാറുള്ളൂ. അങ്ങനെയുള്ള പരസ്യങ്ങള്‍ കിട്ടാനും ബുദ്ധിമുട്ടാണ്. യൂട്യൂബില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് മാനേജ് ചെയ്ത് പോയിരുന്നത്. ഇനിയിപ്പോള്‍ ഷോര്‍ട് വീഡിയോസ് കൂടുതലായും ചെയ്യണം. കാലം മാറുന്നതിനനുസരിച്ച് നമ്മളും മാറണം. അല്ലെങ്കില്‍ നമ്മുക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല.’ ഫിറോസ് വ്യക്തമാക്കി.

പ്രവാസി ആയിരുന്ന ഫിറോസ് നാട്ടില്‍ വന്ന ശേഷമാണ് സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങി ഭക്ഷണം പാകം ചെയ്യുന്ന വ്ളോഗുകളും വിഡിയോകളും ചെയ്തു തുടങ്ങിയത്. 2018ല്‍ ‘ക്രാഫ്റ്റ് മീഡിയ’ എന്ന പേരിലാണ് ആദ്യം ചാനല്‍ തുടങ്ങിയതെങ്കിലും പിന്നീടത് ‘വില്ലേജ് ഫുഡ് ചാനല്‍’ എന്ന പേരിലേക്ക് മാറ്റി. നിലവില്‍ 90 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സ് ചാനലിനുണ്ട്.

YouTube revenue is declining; people now prefer short videos like they do on Instagram: Firoz Chuttipara

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more