| Saturday, 4th July 2020, 8:30 pm

പി.സി ജോര്‍ജിനെ തിരികെ കൊണ്ട് വരാന്‍ ശ്രമമെന്നാരോപണം; രഹസ്യയോഗത്തിന് എത്തിയ ജോസഫ് വാഴയ്ക്കനെ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ഈരാറ്റുപേട്ടയില്‍ ഐ ഗ്രൂപ്പ് രഹസ്യയോഗം ചേരാനെത്തിയ ജോസഫ് വാഴക്കനെ യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞു. വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.

ഈരാറ്റുപേട്ടയില്‍ ഒരു വീട്ടിലായിരുന്നു ഐ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടന്നത്. ജോസഫ് വാഴയ്ക്കനും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. യോഗം കഴിഞ്ഞ പുറത്തിറങ്ങിയപ്പോഴായിരുന്നു ജോസഫ് വാഴയ്ക്കനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്.

പി.സി ജോര്‍ജിനെ യു.ഡി.എഫിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം. തുടര്‍ന്ന് ജോസഫ് വാഴയ്ക്കനും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില് വാക്കേറ്റം ഉണ്ടായി.

എന്നാല്‍ പി.സി ജോര്‍ജുമായി ബന്ധപ്പെട്ട് ആയിരുന്നില്ല യോഗമെന്നാണ് ഗ്രൂപ്പ് യോഗം ചേര്‍ന്നവര്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more