| Wednesday, 25th February 2026, 1:52 pm

നിങ്ങൾ അമേരിക്കക്കാരെ കൊന്നു; ട്രംപിനെതിരെ ഡെമോക്രാറ്റ്അംഗം ഇല്‍ഹാന്‍ ഒമർ

മുഹമ്മദ് നബീല്‍

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനെതിരെ ക്ഷുഭിതയായി ഡെമോക്രാറ്റ് നിയമസഭാഗം ഇല്‍ഹാന്‍ ഒമർ.

ട്രംപിന്റെ കുടിയേറ്റവിരുദ്ധ നിയങ്ങൾക്കെതിരെയായിരുന്നു അംഗത്തിന്റെ പ്രതിഷേധം.

അമേരിക്കൻ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടന്ന സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ ട്രംപ് തന്റെ ഭരണത്തിന്റെ അടിസ്ഥാന മുല്യങ്ങളോട് യോജിക്കുന്ന അംഗങ്ങളോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു.

‘എന്റെ ഭരണകൂടത്തോടൊപ്പം ചേരാൻ ഞാൻ എല്ലാ നിയമസഭാംഗങ്ങളെയും ക്ഷണിക്കുന്നു. നിങ്ങൾ എന്റെ പ്രസ്താവനയോട് യോജിക്കുന്നുവെങ്കിൽ, എഴുന്നേറ്റുനിന്ന് നിങ്ങളുടെ പിന്തുണ പ്രകടിപ്പിക്കുക. അമേരിക്കൻ സർക്കാരിന്റെ പ്രഥമ കടമ നിയമവിരുദ്ധ കുടിയേറ്റക്കാരെ സംരക്ഷികുകയല്ല മറിച്ച് അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കുക എന്നതാണ്,’ അദ്ദേഹം പറഞ്ഞു.

പക്ഷെ ഡെമോക്രാറ്റ് അംഗങ്ങൾ എഴുന്നേൽക്കാൻ തയ്യാറായില്ല. ഡെമോക്രാറ്റ് അംഗങ്ങളോടായി ട്രംപ് ‘നിങ്ങൾ നിങ്ങളെ കുറിച്ചുതന്നെ ലജ്ജിക്കണം’ എന്നും കൂട്ടിച്ചേർത്തു.

ഈ സമയത്തായിരുന്നു മിനിസോട്ടയിൽനിന്നുള്ള അംഗമായ ഇല്‍ഹാന്‍ ഒമറിന്റെ രൂക്ഷ ഭാഷയിലുള്ള പ്രതികരണം.

‘നിങ്ങൾ അമേരിക്കക്കാരെ കൊന്നു, നിങ്ങൾ ലജ്ജിക്കണം’ അവർ സഭയിൽ പറഞ്ഞു.

അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്‌ഥർ കൊന്നുകളഞ്ഞ പ്രെറ്റി, റെനി നിക്കോളെ തുടങ്ങിയവരുടെ ഫോട്ടോകളും ഡെമോക്രാറ്റ് അംഗങ്ങൾ സഭയിൽ ഉയർത്തി.

‘അവർ അനധികൃത കുടിയേറ്റക്കാരെ നമ്മുടെ രാജ്യത്ത് നിന്ന് നീക്കം ചെയ്യുന്നത് തടയുകയാണ്, നിങ്ങൾ സ്വയം ലജ്ജിക്കണം’ ട്രംപ് മറുപടി നൽകി.

പ്രതിഷേധ സൂചകമായി ഇല്ഹാണ് ഒമറും, മറ്റൊരു ഡെമോക്രാറ്റ് അംഗമായ റാഷിദ ത്ലൈബും ട്രംപിന്റെ പ്രസംഗം തീരുന്നതിന് മുൻപ് സഭയിൽ നിന്നും ഇറങ്ങിപ്പോയി.

ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നയങ്ങളും സർക്കാർ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന രീതിയും ആഗോളതലത്തിൽ ചർച്ചയാകുന്നതിനിടെയാണ് നിയമസഭാംഗങ്ങളുടെ പ്രതിഷേധം.

Content Highlight: You have killed Americans!’: US lawmaker shouts at Trump

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more