കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ ആര്‍.എസ്.എസ് ബി.ജെ.പി തുടങ്ങിയ വലതുപക്ഷ സംഘടനകള്‍ ആസൂത്രിത ആക്രമണം നടത്തുകയാണെന്ന് ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ.
കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച ‘ജെന്‍ സി മൂവ്മെന്റ്: തലമുറകളുടെ ഐക്യവും പ്രതിരോധവും’ എന്ന വിദ്യാര്‍ത്ഥി കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ആര്‍.എസ്.എസ്, ബി.ജെ.പി തുടങ്ങിയ സംഘടനകള്‍ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്നും നേഹ ബോറ വ്യക്തമാക്കി.
‘സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള ദേശീയ പ്രധാന്യമുള്ള ഒരു സ്ഥാനപനത്തില്‍ വലതുപക്ഷ ശക്തികള്‍ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ നടത്തുകയാണ്. ജനാധിപത്യ ലിബറല്‍, മതേതര വീക്ഷണങ്ങളും നേരീടുന്ന ഭീഷണിയാണ് ഇത് കാണിക്കുന്നത്,’ ഐസ പ്രസിഡന്റ് പറഞ്ഞു.
പശ്ചിമബംഗളില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്ക് നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ പുറത്തുനിന്നെത്തിയ വലതുപക്ഷ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞുവെച്ച് കല്ലും മുട്ടയും എറിഞ്ഞ സംഭവവും അവര്‍ ചൂണ്ടിക്കാണിച്ചു.
ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും വിയോജിപ്പുകളെ അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും എന്നാല്‍ ഇടത് പ്രസ്ഥാനങ്ങളുടെ ആശയങ്ങളെ അടിച്ചമര്‍ത്താന്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് കഴിയില്ലെന്നും നേഹ ബോറ പറഞ്ഞു.
ജനങ്ങളുടെ വോട്ടവകാശം അധികാരികള്‍ കവര്‍ന്നെടുത്തിരിക്കുകയാണെന്നും ഭരണഘടന ലംഘിച്ച് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറുകയാണെന്നും അവര്‍ പറഞ്ഞു.
‘ ഞങ്ങളുടെ പൂര്‍വികര്‍ സ്വന്തം ജീവന്‍ നല്‍കിയാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയതെന്ന് നിങ്ങള്‍ (ബി.ജെ.പി) ഞങ്ങളുടെ വിശ്വാസം തകര്‍ത്ത് വോട്ടുകള്‍ മോഷ്ടിക്കുമ്പോള്‍ ഓര്‍ക്കുക,’ നേഹപറഞ്ഞു.
Content Highlight: You cannot subdue us through intimidation; when you steal votes, remember our ancestors who won freedom by sacrificing their lives: Neha Bora.