| Saturday, 14th June 2025, 10:41 am

ഫാർമസി കോഴ്സുകൾ പഠിക്കാം നെഹ്റു കോളേജ് ഓഫ് ഫാർമസിയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: ഫാർമസി കോഴ്സുകൾ ഇനി നെഹ്റു കോളേജ് ഓഫ് ഫാർമസിയിൽ പഠിക്കാം. വിദ്യാഭ്യാസമേഖലയിൽ ലോകോത്തര നിലവാരത്തിലുള്ള അധ്യാപനവും അനുബന്ധ സൗകര്യങ്ങളും ഗവേഷണ സംവിധാനങ്ങളുമായായി മുൻനിരയിലുള്ള സ്ഥാപനമാണ് തൃശൂർ പാമ്പാടിയിലെ നെഹ്റു കോളേജ് ഓഫ് ഫാർമസി.

നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് കീഴിൽ 2003ൽ സ്ഥാപിതമായ ഈ കോളേജിന് യു.ജി.സി.യുടെ ഓട്ടോണമസ് പദവി ലഭിച്ചു. അടുത്ത 10 വർഷത്തേക്കാണ് ഈ അംഗീകാരം. നാക് (NAAC) എ അക്രഡിറ്റേഷനുള്ള നെഹ്റു കോളേജ് ഓഫ് ഫാർമസിക്ക് കേരള യൂണിവേഴ്‌സിറ്റി ഹെൽത്ത് ആൻഡ് സയൻസസിൻ്റെ കീഴിൽ എ ഗ്രെയ്‌ഡ് അക്രഡിറ്റേഷനും ലഭിച്ചിട്ടുണ്ട്. ഈ കോളേജ് ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്.

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൻ്റെ ക്യു.എ.എസ് എ ഗ്രേഡ് അക്രഡിറ്റേഷൻ ലഭിച്ചിട്ടുണ്ട്. ആരോഗ്യ പരിചരണ ഗവേഷണ മേഖലകളിൽ വിജയിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന അത്യാധുനിക ലബോറട്ടറി സൗകര്യങ്ങളാണ് ഇവിടെയുള്ളത്. യുവി സ്പെക്ട്രോഫോട്ടോമെട്രി, ഫോറിയർ ട്രാൻസ്ഫോം ഇൻഫ്രാറെഡ് (എഫ്‌.ടി-ഐ.ആർ), സ്പെക്ട്രോഫ്ളൂറോമെട്രി, എച്ച്.പി.എൽ.സി, ലയോഫിലൈസർ മെഷീൻ, സ്റ്റെബിലിറ്റി ചേംബർ, മൾട്ടി യൂസേജ് യു.വി – വിസ് സ്റ്റെബിലിറ്റി ചേംബർ, പ്രൊജക്ഷൻ മൈക്രോസ്കോപ്പുകൾ തുടങ്ങിയ നവീന ഉപകരണങ്ങൾ ഇവിടെയുണ്ട്.

ഗവേഷണ സൗകര്യങ്ങളോട് കൂടിയ ലാബുകൾ, പൂർണ സജ്ജമായ കംപ്യൂട്ടർ ലൈബ്രറി എന്നിവയെല്ലാം നെഹ്റു കോളേജ് ഓഫ് ഫാർമസിയെ ഒരുപടി ഉയരത്തിൽ നിർത്തുന്നു. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് ആൻഡ് സയൻസസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ എന്നിവയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട ഈ കോളേജിന് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരവുമുണ്ട്.

എൻ.ജി.ഐ ടെക്നോളജിക്കൽ ഇൻക്യുബേഷൻ സെൻ്ററും ഇന്നവേഷൻ ആൻഡ് എൻട്രപ്രണർഷിപ്പ് ഡവലപ്മെൻ്റ് സെല്ലുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇന്നവേഷൻ കൗൺസിൽ സെൽ നെഹ്റു കോളേജ് ഓഫ് ഫാർമസിയുടെ പ്രത്യേകതയാണ്. നെഹ്റു ഗ്രൂപ്പിൻ്റെ കീഴിലുള്ള മെഡിക്കൽ കോളേജായ പി.കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഫാർമസി വിദ്യാർഥികൾക്ക് പ്രാക്ടിക്കൽ ട്രെയിനിങ് നൽകുന്നു. വിദ്യാർഥികൾക്ക് വിദേശ കുടിയേറ്റത്തിന് ആവശ്യമായ ടോഫൽ, ഐ.ഇ.എൽ.ടി.എസ് പരീക്ഷകൾ വിജയിക്കാനുള്ള പരിശീലനവും നൽകുന്നുണ്ട്.

നെഹ്റു കോളേജ് ഓഫ് ഫാർമസി നൽകുന്ന കോഴ്സുകൾ

ഫാം. ഡി

ക്ലിനിക്കൽ ഗവേഷണം, ബയോ അവൈലബിലിറ്റി, ഫാർമക്കോവിജിലൻസ്, ഫാർമസി പ്രാക്ടീസുകൾ, ക്ലിനിക്കൽ ഫാർമസി, ക്ലിനിക്കൽ ഫാർമക്കോളജി എന്നിങ്ങനെ പല മേഖലകളിൽ തീവ്ര പരിശീലനം നൽകുന്ന ആറുവർഷ ബിരുദാനന്തര ബിരുദ കോഴ്സാണ് ഡോക്ടർ ഓഫ് ഫാർമസി അഥവാ ഫാം.ഡി. ക്ലിനിക്കൽ, കമ്മ്യൂണിറ്റി അധിഷ്ഠിത തിയറി ക്ലാസുകളും ഡോക്ടർമാരോടൊപ്പമുള്ള ആശുപത്രി വാർഡ് സന്ദർശനങ്ങളുമെല്ലാം അടങ്ങുന്നതാണ് അഞ്ച് വർഷത്തെ പഠനം. ഒരു വർഷം സ്റ്റൈപൻഡോടു കൂടി ആശുപത്രികളിൽ ഇൻ്റേൺഷിപ്പും ചെയ്യണം. കോഴ്സ് കഴിഞ്ഞവർക്ക് ആരോഗ്യ, ഫാർമസ്യൂട്ടിക്കൽ, അധ്യാപന മേഖലകളിൽ വിപുലമായ തൊഴിൽ സാധ്യതകളുണ്ട്. ക്ലിനിക്കൽ ഫാർമസിസ്റ്റ്, ഹോസ്‌പിറ്റൽ ഫാർമസി ഡയറക്ടർ, ഡ്രഗ് സെയ്ഫ്റ്റി അഡ്വൈസർ, സയൻ്റിസ്റ്റ്, മെഡിക്കൽ റൈറ്റർ തുടങ്ങി വിവിധ റോളുകളിൽ അവസരങ്ങളുണ്ട്.

ഫാം. ഡി (പി.ബി)

ആശുപത്രികൾ, ഫാർമസികൾ, ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ തുടങ്ങി ഹെൽത്ത്കെയർ മേഖലയുടെ അവിഭാജ്യ ഘടകമായി മാറുന്നതിന് വഴിയൊരുക്കുന്ന ഫാം. ഡി (Post Baccalaureate) മറ്റ് കോഴ്സുകളിൽ നിന്നും വ്യത്യസ്തമാണ്. ഇന്ത്യയിൽ ഇതിന്റെ സ്വീകാര്യത വർധിച്ചുവരുന്നതേയുള്ളുവെങ്കിലും മറ്റ് രാജ്യങ്ങളിൽ നിലവിൽ ഏറെ പ്രസക്തിയുള്ള കോഴ്സാണിത്. ഫാർമസിയിലെ ഒരു പ്രൊഫഷണൽ ഡോക്ടറൽ പ്രോഗ്രാമാണ് ഫാം. ഡി (പിബി). മൂന്ന് വർഷം ദൈർഘ്യമുള്ള ഈ കോഴ്‌സിനെ ആറ് സെമസ്റ്ററുകളായി തിരിച്ചിരിക്കുന്നു.

ആദ്യത്തെ നാല് സെമസ്റ്ററുകളിൽ തിയററ്റിക്കലായ അറിവുകൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നു. അവസാന സെമസ്റ്ററുകളിൽ ഇന്റേൺഷിപ്പും പ്രോജക്റ്റ് വർക്കുകളും ഉൾപ്പെടുത്തിയിരിക്കുന്നു. പ്രായോഗിക പരിശീലനം, പേഷ്യന്റ് കെയർ, ഒപ്റ്റിമൽ ഡ്രഗ് തെറാപ്പി എന്നിവയ്ക്ക് ഈ പ്രോഗ്രാം പ്രാധാന്യം നൽകുന്നതിനാൽ ഇത് മറ്റ് ഫാർമസി ബിരുദങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു.

മരുന്നുകളെക്കുറിച്ചും ഹ്യൂമൻ ഫിസിയോളജിയും മനസിലാക്കുന്നതിന് ആവശ്യമായ നിരവധി വിഷയങ്ങൾ ഉൾപ്പെടുന്നതാണ് ഫാം. ഡി (പി.ബി) പ്രോഗ്രാം. ഹ്യൂമൻ അനാട്ടമി ആൻഡ് ഫിസിയോളജി, ഫാർമസ്യൂട്ടിക്ക്‌സ്, മെഡിസിനൽ ബയോകെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ ഓർഗാനിക് കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ ഇനോർഗാനിക് കെമിസ്ട്രി, റെമെഡിയൽ ബയോളജി, പത്തോഫിസിയോളജി,ഫാർമസ്യൂട്ടിക്കൽ മൈക്രോബയോളജി, ഫാർമകോഗ്‌നസി & ഫൈറ്റോഫാർമസ്യൂട്ടിക്കൽസ്, ഫാർമക്കോളജി, ഫാർമക്കോതെറാപ്യൂട്ടിക്സ്, ഫാർമസ്യൂട്ടിക്കൽ ജൂറിഡൻസ്, ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷൻസ്, മെഡിസിനൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ അനാലിസിസ്, ഹോസ്‌പിറ്റൽ ഫാർമസി, ക്ലിനിക്കൽ ഫാർമസി, ബയോസ്റ്റാറ്റിസ്റ്റിക്സ് & റിസർച്ച് മെത്തഡോളജി, ബയോഫാർമസ്യൂട്ടിക്‌സ് & ഫാർമക്കോകിനറ്റിക്സ്, ക്ലിനിക്കൽ ടോക്സിക്കോളജി എന്നിവ ഈ കോഴ്സിൽ ഉൾപ്പെടുന്നു.

ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് ബി.ഫാം ബിരുദം നേടിയവർക്കാണ് ഈ കോഴ്‌സിൽ പ്രവേശനം ലഭിക്കുന്നത്. ഫാം. ഡി (പി.ബി) ബിരുദധാരികൾക്ക് ഇന്ത്യയിലും വിദേശത്തും ക്ലിനിക്കൽ ഫാർമസിസ്റ്റ്, ഡ്രഗ് ഇൻസ്പെക്ടർ, അനലിറ്റിക്കൽ കെമിസ്റ്റ്, റിസേർച്ചർ, റീട്ടെയിൽ ഫാർമസിസ്റ്റ്, ഹോസ്പിറ്റൽ ഫാർമസി ഡയറക്ടർ, ഹോസ്‌പിറ്റൽ സ്റ്റാഫ് ഫാർമസിസ്റ്റ്, റിസേർച്ച് സയിന്റിസ്റ്റ്, റെഗുലേറ്ററി അഫയേഴ്‌സ് മാനേജർ, ഫാർമസി ടെക്നീഷ്യൻ, ഫാർമസി മാനേജർ തുടങ്ങിയ റോളുകളിൽ പ്രവർത്തിക്കാം.

ബയോടെക് സ്ഥാപനങ്ങൾ, റിസേർച്ച് ഏജൻസികൾ, മെഡിക്കൽ ഡിസ്പെൻസിങ് സ്റ്റോറുകൾ, ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ, ആശുപത്രികൾ, കോളേജുകളും സർവകലാശാലകളും, ഹെൽത്ത് സെൻ്ററുകൾ, ഡ്രഗ് കൺട്രോൾ അഡ്‌മിനിസ്ട്രേഷൻ, ഫുഡ് & ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ, നോൺ പ്രോഫിറ്റ് ഓർഗനൈസേഷനുകൾ എന്നിവടങ്ങളിലും ഇവർക്ക് ജോലി ലഭിക്കുന്നതാണ്.

ബി. ഫാം

ബാച്ചിലർ ഓഫ് ഫാർമസി (ബി.ഫാം) നാലു വർഷ ബിരുദ കോഴ്‌സാണ്. മരുന്ന് നിർമാണം, ആശുപത്രി/ ക്ലിനിക്കൽ കമ്മ്യൂണിറ്റി ഫാർമസി, മരുന്ന് നിർമാണത്തിനുള്ള ഗവേഷണം, ബയോടെക്നോളജി, ഗുണനിലവാര നിയന്ത്രണം എന്നിവയെല്ലാം ബി.ഫാം കോഴ്സ‌സ് കൈകാര്യം ചെയ്യുന്നു. പുതിയ മരുന്നുകളുടെ ചേരുവകൾ കണ്ടെത്തുന്ന ഫോർമുലേഷൻ ഡവലപ്മെന്റ്റ്, അനലറ്റിക്കൽ റിസർച്ച്, കമ്മ്യൂണിറ്റി/ഹോസ്‌പിറ്റൽ ഫാർമസി, മരുന്നുകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുള്ള റഗുലേറ്ററി അഫയേഴ്‌സ്, ഫാർമക്കോവിജിലൻസ്, മെഡിക്കൽ കോഡിങ്, മെഡിക്കൽ ഫാർമക്കോളജിസ്റ്റ് എന്നിങ്ങനെ നിരവധി കരിയർ മേഖലകൾ ബി.ഫാമുകാരെ കാത്തിരിക്കുന്നു. എം.ഫാം, ഫാം.ഡി, ഹെൽത്ത് കെയർ ആൻഡ് ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷനിൽ എംബിഎ തുടങ്ങിയ ഉപരി പഠന സാധ്യതകളും ബി.ഫാമുകാർക്ക് മുന്നിലുണ്ട്.

എം. ഫാം

ഫാർമസി പഠനവുമായി ബന്ധപ്പെട്ട ബിരുദാനന്തരബിരുദ കോഴ്‌സാണ് രണ്ട് വർഷത്തെ മാസ്റ്റർ ഓഫ് ഫാർമസി അഥവാ എം.ഫാം, ഫാർമസ്യൂടിക്സ്, ഫാർമക്കോസി, ഫാർമസി പ്രാക്ടീസ്, റെഗുലേറ്ററി അഫയേഴ്സ് എന്നിവയിൽ നെഹ്റു കോളജ് ഓഫ് ഫാർമസി എം.ഫാം കോഴ്‌സുകൾ നൽകുന്നു. ഈ കോഴ്സ് കഴിഞ്ഞവർക്ക് സയിന്റിഫിക് ഓഫീസർമാർ, റിസർച്ച് അസോസിയേറ്റുകൾ, പ്രഫഷണൽ കോളജുകളിലെ അധ്യാപകർ തുടങ്ങിയ റോളുകളിൽ പ്രവർത്തിക്കാം. നിർമിച്ച മരുന്നുകളുടെ ശുദ്ധതയും ശക്തിയും വിലയിരുത്തുകയാണ് ലാബുകളിൽ എം.ഫാമുകാരുടെ മുഖ്യ ഉത്തരവാദിത്തം. ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്നോളജി വകുപ്പ്, ഐ.സി.എം.ആർ പോലുള്ള ഗവേഷണ സംഘടനകളിലും

ഡി. ഫാം

ഫാർമസിയുമായി ബന്ധപ്പെട്ട രണ്ട് വർഷ ബിരുദ ഡിപ്ലോമ കോഴ്‌സാണ് ഡിപ്ലോമ ഇൻ ഫാർമസി (ഡി. ഫാം). മരുന്ന് നിർമാണവും വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ കോഴ്‌സ് സഹായിക്കും. ഡി. ഫാം പൂർത്തീകരിക്കുന്നവർക്ക് രജിസ്റ്റേഡ് ഫാർമസിസ്റ്റായി സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യാം.

ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷനും ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യക്കും കീഴിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടതാണ് നെഹ്റു കോളജ് ഓഫ് ഫാർമസിയിലെ ഡി.ഫാം കോഴ്സ്. ഡി. ഫാം പൂർത്തിയാക്കുന്നവർക്ക് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യക്ക് കീഴിലുള്ള ഫാർമസിസ്റ്റായി രജിസ്റ്റർ ചെയ്യാം. ഇവർക്ക് മെഡിക്കൽ സ്റ്റോർ തുറക്കാനും രജിസ്റ്റേഡ് ഫാർമസിസ്റ്റായി പ്രാക്ടീസ് ചെയ്യാനുമുള്ള അനുമതി ലഭിക്കും. മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്, ടെക്‌നിക്കൽ സൂപ്പർവൈസർ, കെമിസ്റ്റ്, ഫാർമസിസ്റ്റ്, ക്വാളിറ്റി അനലിസ്റ്റ്, മെഡിക്കൽ പ്രസൻ്റേറ്റീവുകൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകൾ എന്നീ നിലകളിലും ജോലി ചെയ്യാം.

Content Highlight: You can study pharmacy courses at Nehru College of Pharmacy

We use cookies to give you the best possible experience. Learn more