| Friday, 30th August 2019, 11:41 am

'അമിത് ഭായ്, ഇന്ത്യയുടെ യഥാര്‍ത്ഥ ഉരുക്കുമനുഷ്യന്‍ നിങ്ങളാണ്'; ഗുജറാത്തും ഇപ്പോള്‍ ഇന്ത്യയും അമിത് ഷായെ കൊണ്ട് അനുഗ്രഹീതമായെന്ന് മുകേഷ് അംബാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അഭ്യന്തരമന്ത്രി അമിത് ഷായെ പുകഴ്ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. യഥാര്‍ത്ഥ കര്‍മ്മയോഗിയും ഇന്ത്യയുടെ ഉരുക്കു മനുഷ്യനും അമിത് ഷായാണെന്ന് മുകേഷ് അംബാനി പറഞ്ഞു.

ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയാണ് രാജ്യത്തിന്റെ ഉരുക്കുമനുഷ്യനെന്ന് വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ ആര്‍.എസ്.എസ് സൈദ്ധാന്തികനായ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരില്‍ നിര്‍മ്മിച്ച ദീന്‍ദയാല്‍ പെട്രോളിയും സര്‍വകലാശാലയുടെ കോണ്‍വൊക്കേഷനിടെയാണ് അംബാനി അമിത് ഷായെ പുകഴ്ത്തിയത്.

‘അമിത് ഭായി നിങ്ങളൊരു യഥാര്‍ത്ഥ കര്‍മ്മയോഗിയാണ്. നിങ്ങളാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ ഉരുക്കുമനുഷ്യന്‍. ഗുജറാത്തും ഇപ്പോള്‍ ഇന്ത്യയും അങ്ങയെ പോലുള്ള നേതാവിനെ ലഭിച്ചതിലൂടെ അനുഗ്രഹീതരായിരിക്കുകയാണ്. ‘ അമിത് ഷാ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2014 വരെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ ഒരു ശ്രമവും നടത്തിയില്ലെന്നും എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്നതാക്കി മാറ്റാന്‍ സാധിച്ചുവെന്നും വേദിയിലുണ്ടായിരുന്ന അമിത് ഷാ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more