| Sunday, 20th May 2018, 7:44 am

വാക് തര്‍ക്കം ; തൃശൂരിലെ പെട്രോള്‍ പമ്പില്‍ യുവാവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചു; ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; പ്രതി ഒളിവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍ : പെട്രോള്‍ പമ്പില്‍ നിന്നും വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റത്തിന് പിന്നാലെ പെട്രോളടിക്കാന്‍ എത്തിയ യുവാവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചു.

മറ്റത്തൂര്‍ പഞ്ചായത്തിലെ മൂന്ന് മുറിയില്‍ വൈകിട്ട് നാല് മണിക്കാണ് സംഭവം. മുപ്ലിയം മാണൂക്കാടന്‍ ദിലീപിന്റെ ദേഹത്താണ് പെട്രോളൊഴിച്ച് തീയിട്ടത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സിസി ടിവിയിലാണ് പതിഞ്ഞത്.

പെട്രോള്‍ നിറച്ച ശേഷം ബൈക്ക് മാറ്റാന്‍ വൈകിയതുമായി ബന്ധപ്പെട്ട് ദിലീപും പമ്പില്‍ പെട്രോള്‍ അടിക്കാന്‍ വന്ന മറ്റൊരാളുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെ ക്ഷുഭിതനായ ഇയാള്‍ ബൈക്കിന് തീയിട്ടുകയായിരുന്നു. ഇതോടെ തീ ദിലീപിന്റെ ദേഹത്തേക്കും പടര്‍ന്നുകയറുകയായിരുന്നു.


Dont Miss ഇന്ത്യയിലെ ജനങ്ങളെല്ലാം തങ്ങളുടെ നായകള്‍ക്ക് വജുഭായ് വാല എന്ന് പേരിടും; കര്‍ണാടക ഗവര്‍ണര്‍ ‘നന്ദിയുള്ള നായ’യെന്ന് സഞ്ജയ് നിരുപം


ദേഹമാസകലം തീപടര്‍ന്ന ദിലീപ് സമീപത്തെ തോട്ടിലേക്ക് ചാടി. മുപ്പത് ശതമാനം പൊള്ളലേറ്റ ദിലീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതി മൂന്നുമുറി ഒമ്പതുങ്ങല്‍ വട്ടപ്പറമ്പന്‍ വിനീത് (29) ആണെന്ന് തിരിച്ചറിഞ്ഞത്. ഇയാള്‍ ഒളിവിലാണ്.
ഇയാള്‍ക്കെതിരെ വധശ്രമം അടക്കം 11 ഓളം കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more