ചെറിയ ചെറിയ വേഷങ്ങളിലൂടെ കരിയര്‍ പടുത്തുയര്‍ത്തി ഇന്ന് തമിഴ് സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന ഹാസ്യതാരമാണ് യോഗി ബാബു. 2009 ല്‍ യോഗി എന്ന ഫീച്ചര്‍ ഫിലിമിലൂടെ അഭിനയജീവിത്തിന് അരങ്ങേറ്റം കുറിച്ച താരം തന്റെ പേരിനൊപ്പം സിനിമയുടെ പേരും ചേര്‍ത്തുവെക്കുകയായിരുന്നു. തുടര്‍ന്ന് സമീപകാലത്ത് തമിഴിലിറങ്ങിയ മുന്‍നിര താരങ്ങളുടെ ചിത്രങ്ങളിലെല്ലാം യോഗി പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.
ടൂറിസ്റ്റ് ഫാമിലിയില്‍ യോഗി ബാബു. Photo: Laxmikanth/ X.com
2023 ല്‍ പുറത്തിറങ്ങിയ രജിനികാന്ത് ചിത്രം ജയിലറില്‍ തലൈവരുടെ വലംകൈയായി പ്രത്യക്ഷപ്പെട്ട യോഗി ബാബുവിന്റെ വിമല്‍ എന്ന കഥാപാത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചിരുന്നത്. നെല്‍സണിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും രജിനിക്കൊപ്പം താരം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അല്ലു അര്‍ജുന്‍ അറ്റ്‌ലീ കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന സൈ-ഫൈ ചിത്രം AA22ലും താരം വേഷമിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഷാരൂഖ് ഖാനടക്കം അതിഥി വേഷത്തിലെത്തുന്ന ജയിലര്‍ 2 വിനെക്കുറിച്ച് യോഗി ബാബു കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം നല്ല രീതിയില്‍ തന്നെ വന്നിട്ടുണ്ടെന്നും വലിയ ഹിറ്റായി മാറുമെന്നും യോഗി പറയുന്നു. ആദ്യ ഭാഗത്തെ അപേക്ഷിച്ച് നെല്‍സണ്‍ തന്റെ റോള്‍ വളരെ വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ജയിലറിനെക്കാള്‍ നെല്‍സണ് വെല്ലുവിളിയാകാന്‍ പോകുന്നത് കമല്‍-രജിനി റീയൂണിയന്‍ ചിത്രമായിരിക്കുമെന്നും എന്നിരുന്നാലും വളരെ ആത്മവിശ്വാസത്തോടെയാണ് സംവിധായകന്‍ ചിത്രത്തെ സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ യോഗിയുണ്ടോ എന്ന അവതാരകന്റെ സംശയത്തിന് അത് നമുക്ക് വഴിയെ കാണാം എന്നായിരുന്നു താരത്തിന്റെ മറുപടി.
പാന്‍ ഇന്ത്യന്‍ പ്രൊജക്ടായി ഒരുങ്ങുന്ന അല്ലു അര്‍ജുന്‍ ചിത്രത്തെക്കുറിച്ചും യോഗി പ്രതികരിച്ചിരുന്നു. ‘എനിക്ക് തമിഴ് ഭാഷ മാത്രമേ അറിയുകയുള്ളൂ, പക്ഷേ എന്റെ ഫേഷ്യല്‍ എക്‌സ്‌പ്രെഷന്‍സ് ഇഷ്ടമായതിനാല്‍ മറ്റ് ഭാഷകളിലെ സംവിധായകരും എന്നെ സമീപിക്കാറുണ്ട്. മാവീരന്‍ എന്ന ചിത്രത്തിലെ പാച്ച് വര്‍ക്ക് എന്ന ഹാസ്യരംഗം തെലുങ്ക് പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ടമായിരുന്നു.
ജയിലര്‍ 2. Photo: Movie Tamil/ X.com
ഹിന്ദി ഭാഷയില്‍ എനിക്ക് വേണ്ടി അറ്റ്‌ലീ അവിടെയുണ്ട്, ഇപ്പോള്‍ ഞാന്‍ അല്ലു അര്‍ജുന്‍ ചിത്രത്തിലാണ് അഭിനയിക്കുന്നത്. രണ്ട് ഭാഷകളും മിക്‌സ് ചെയ്ത് സംസാരിച്ചു കൊള്ളാനാണ് അറ്റ്‌ലീ പറഞ്ഞത്. പക്ഷേ അല്ലു സാര്‍ പറഞ്ഞത് തമിഴില്‍ സംസാരിച്ചിട്ട് നമുക്ക് പിന്നീടത് ഡബ്ബ് ചെയ്യാമെന്നാണ്,’ യോഗി ബാബു കൂട്ടിച്ചേര്‍ത്തു.
ഇരുചിത്രങ്ങള്‍ക്കും പുറമെ മെഡിക്കല്‍ മിറാക്കിള്‍, കറുപ്പ്, ആന്‍ ഓര്‍ഡിനറി മാന്‍ തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെതായി വരാനിരിക്കുുന്നുണ്ട്.
Content Highlight: Yogi Babu talks about his upcoming movies AA22 and Jailer 2
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ