| Saturday, 18th January 2020, 10:01 pm

യോഗി ആദിത്യനാഥിന് തിരിച്ചടി; അടുത്ത അനുയായിയായിരുന്ന സുനില്‍ സിങ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അടുത്ത അനുയായിയും ഹിന്ദു യുവ വാഹിനി മുന്‍ അദ്ധ്യക്ഷനുമായിരുന്ന സുനില്‍ സിങ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെയും മുലായം സിങ് യാദവിന്റെയും സാന്നിദ്ധ്യത്തിലാണ് സുനില്‍ സിങ് അംഗത്വം സ്വീകരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു യുവ വാഹിനി സംഘടനയുടെ അദ്ധ്യക്ഷനായിരുന്ന സുനില്‍ സിങ് 2017ലാണ് യോഗി ആദിത്യനാഥുമായി പിണങ്ങുന്നത്. സുനില്‍ സിങിനോടൊപ്പം കുറച്ച് ബി.എസ്.പി നേതാക്കളും സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

താന്‍ ഇപ്പോള്‍ സ്‌ന്തോഷത്തിലാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഹിന്ദു യുവ വാഹിനിയുടെ പ്രവര്‍ത്തകര്‍ സമാജ്‌വാദി പാര്‍ട്ടിയോടൊപ്പമാണ്. അവര്‍ ബി.ജെ.പി യഥാര്‍ത്ഥമുഖം വെളിവാക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ആദിത്യനാഥ് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും കൗണ്ട്ഡൗണ്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചുവെന്നും മുന്‍ മുഖ്യമന്ത്രിയായ അഖിലേഷ് യാദവ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more