| Thursday, 31st July 2014, 11:21 pm

കോമണ്‍വെല്‍ത്ത് ഗെയിംസ്:യോഗേശ്വറിനും ബബിതയ്ക്കും സ്വര്‍ണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ഗുസ്തിയില്‍ ഇന്ത്യക്കു സ്വര്‍ണത്തിളക്കം.  യോഗേശ്വര്‍ ദത്തും ബബിത കുമാരിയുമാണ് ഗുസ്തിയില്‍ സ്വര്‍ണ മെഡല്‍ നേടിയത്.

പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്‌റ്റൈലിലാണ് ഒളിംപിക് മെഡല്‍ ജേതാവ് കൂടിയായ യോഗേശ്വര്‍ ദത്ത് സ്വര്‍ണം നേടിയത്. ഫൈനലില്‍ കാനഡയുടെ ജെവോണ്‍ ബാല്‍ഫോറിനെയാണ് ദത്ത് പരാജയപ്പെടുത്തിയത്.

വനിതകളുടെ 55 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് ബബിത കുമാരി സ്വര്‍ണം നേടിയത്. ഫൈനലില്‍ കാനഡയുടെ ബ്രിട്ടാനി ലവെര്‍ഡ്യറെയെയാണ് ബബിത തോല്‍പിച്ചത്. ഗെയിംസില്‍ ഇന്ത്യയുടെ പതിനൊന്നാം സ്വര്‍ണമാണിത്.

Latest Stories

We use cookies to give you the best possible experience. Learn more