| Tuesday, 23rd June 2015, 9:56 pm

യോഗയെ എതിര്‍ക്കുന്നവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് സധ്വി പ്രാചി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യോഗയെ എതിര്‍ക്കുന്നവര്‍ പാകിസ്താനിലേക്ക് പോകണമെന്നും അവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ യാതൊരു അവകാശവുമില്ലെന്നും വി.എച്ച്.പി നേതാവ് സധ്വി പ്രാചി. ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് (എ.ഐ.എം.പി.എല്‍.ബി) യോഗയെ എതിര്‍ത്ത് രംഗത്ത് വന്ന സാഹചര്യത്തിലാണ് സധ്വിയുടെ വിവാദ പ്രസ്താവന.

രാജ്പതില്‍ നടന്ന ആദ്യ ആന്താരാഷ്ട്ര യോഗാദിനാചരണത്തില്‍ പങ്കെടുക്കാതിരുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയേയും അവര്‍ വിമര്‍ശിച്ചു. ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ മകളുടെ വിവാഹമൊന്നുമല്ല ക്ഷണിച്ചിട്ട് പങ്കെടുക്കാനെന്നാണ് സധ്വി പറഞ്ഞത്.

“ഇന്ത്യയുടെ ആചാരങ്ങളും സംസ്‌കാരവും കണ്ടറിഞ്ഞ് പാലിക്കണം. അതിനെ എതിര്‍ക്കേണ്ടതില്ല. എതിര്‍പ്പുള്ളവരുണ്ടെങ്കില്‍ അവര്‍ പാകിസ്താനിലേക്ക് പോകണം” സധ്വി പറഞ്ഞു. സൂര്യനമസ്‌കാരത്തെ തള്ളിപ്പറയുന്നവരെ കടലില്‍ എറിയണമെന്ന യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് സധ്വിയുടെ പ്രസ്താവന.

Latest Stories

We use cookies to give you the best possible experience. Learn more