| Friday, 21st June 2019, 5:24 pm

ജിമ്മില്‍ പോകുന്നതിനേക്കാള്‍ ഉപകാരപ്രദം യോഗയാണ്: ഗൗതം ഗംഭീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജിമ്മില്‍ പരിശീലിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫലപ്രദം യോഗ ചെയ്യുന്നതാണെന്ന് ബി.ജെ.പി എം.പി ഗൗതം ഗംഭീര്‍.

‘ഒരു കായിക താരത്തെ സംബന്ധിച്ചെടുത്തോളം യോഗ വളരെ പ്രധാനപ്പെട്ടതാണ്. കളിക്കാര്‍ എപ്പോഴും യോഗ ചെയ്യാറുണ്ട്. ജിമ്മും യോഗയും ഒരേ പോലെ പ്രധാനപ്പെട്ടതാണ്. പക്ഷെ യോഗ ഏകാഗ്രത വര്‍ധിപ്പിക്കുകയും ശാന്തരാക്കുകയും ചെയ്യും.’ ഗംഭീര്‍ പറഞ്ഞു.

ഫിറ്റ്‌നസിനെ കൂടാതെ മനസുഖം കിട്ടാനും യോഗ സഹായിക്കുമെന്നും ഗംഭീര്‍ പറഞ്ഞു. ആളുകളുടെ മനസിന് ആരോഗ്യമുണ്ടായാല്‍ രാജ്യത്തിനും ആരോഗ്യമുണ്ടാവുമെന്നും ഗംഭീര്‍ പറഞ്ഞു.

ദല്‍ഹിയില്‍ അന്താരാഷ്ട്ര യോഗാ ദിന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഗംഭീറിന്റെ പ്രതികരണം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്ന ഗംഭീര്‍ 15 വര്‍ഷക്കാലം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more