| Wednesday, 27th August 2014, 9:57 pm

റൊമാന്റിക് ആല്‍ബവുമായി യോ യോ ഹണി സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കിങ് ഖാന്‍ ഷാരൂഖിന്റെ ലുങ്കി ഡാന്‍സ് തകര്‍പ്പന്‍ ഹിറ്റായതോടെ രാശി തെളിഞ്ഞ യോ യോ ഹണി സിംഗിന്റെ പുതിയ സംഗീത ആല്‍ബം “ദേശി കലാകാര്‍” പുറത്തിറങ്ങി. പതിവ് റാപ് ശൈലിയില്‍ നിന്ന് വഴിമാറി റൊമാന്റിക് ഗാനങ്ങളുമായാണ് ഇത്തവണ ബോളിവുഡ് ന്യൂ സെന്‍സേഷന്‍ ഹണിയുടെ രംഗപ്രവേശം.

തന്റെ പുതിയ അവതാരമാണ് ആല്‍ബത്തിലൂടെ കാണാനാവുകയെന്ന് മ്യൂസിക് ആല്‍ബത്തിന്റെ ലോഞ്ചിങ് ചടങ്ങില്‍ ഹണിസിംഗ് പറഞ്ഞു. ആല്‍കഹോള്‍ ഗാനങ്ങളും പാര്‍ട്ടി ഗാനങ്ങളും ഒഴിവാക്കി പ്രണയത്തിന്റെ ചേരുവ ചേര്‍ത്താണ് പുതിയ ഗാനങ്ങള്‍ സൃഷ്ടിച്ചതെന്നും റാപ് താരം കൂട്ടിച്ചേര്‍ത്തു.

ആല്‍ബത്തിന് രസം പകരാന്‍ ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹയും യോ യോ താരത്തിനൊപ്പമുണ്ട്. 7 ഗാനങ്ങളുള്ള ആല്‍ബത്തിന്റെ മറ്റ് വീഡിയോകള്‍ വൈകാതെ ഹംഗാമ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെത്തും. ബ്ലൂ ഐസ്, ബ്രൗണ്‍ രംഗ്, ഡോപ് ഷോപ്പ് എന്നീ ഹിറ്റുകളൊരുക്കിയ ഹണിയുടെ ദേശി കലാകാര്‍ ആരാധകര്‍ ഏറ്റെടുക്കുമോയെന്ന് കാത്തിരുന്നു കാണാം.//www.youtube.com/v/KhnVcAC5bIM?version=3&hl=en_US

Latest Stories

We use cookies to give you the best possible experience. Learn more