സ്വന്തം കരിയറും ഇന്‍ഡസ്ട്രിയുടെ റീച്ചും ഒരൊറ്റ സിനിമയിലൂടെ ഉയര്‍ത്തിയ നടനാണ് യഷ്. കെ.ജി.എഫ് സീരീസിലൂടെ പാന്‍ ഇന്ത്യന്‍ റീച്ചാണ് യഷ് സ്വന്തമാക്കിയത്. ഗോഡ്ഫാദര്‍മാരില്ലാതെ സിനിമയിലേക്ക് കടന്നുവന്ന യഷ് ഇന്ന് കന്നഡയില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള നടനാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ടോക്‌സിക് റിലീസിന് തയ്യാറെടുക്കുകയാണ്.
യഷ് Photo: Screen grab/ KVN Productions
ടോക്‌സിക്കിന്റെ ടീസറില്‍ താരത്തിന് മൂന്ന് ലുക്കുകളാണുള്ളത്. അതില്‍ കെ.ജി.എഫിലെ ലുക്കിന്റെ തുടര്‍ച്ചയും അതില്‍ നിന്ന് വ്യത്യസ്തമായി താടി ട്രിം ചെയ്ത ലുക്കും ഇതിനോടകം പുറത്തുവന്നു. താടി വടിച്ച ലുക്കാണ് ടീസറില്‍ വെളിപ്പെടുത്താത്തത്. ഇപ്പോഴിതാ യഷ് താടിയെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. യഷിന്റെ ഫാന്‍ പേജാണ് വീഡിയോ പുറത്തുവിട്ടത്.
കെ.ജി.എഫ് സീരീസിന് മുമ്പുള്ള ലുക്കിലേക്കാണ് താരം മടങ്ങിയെത്തിയത്. എന്നാല്‍ പുതിയ ലുക്കിന് നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. കെ.ജി.എഫിന് മുമ്പുള്ള യഷിനെ കണ്ട് ശീലിച്ച ആരാധകര്‍ക്ക് ഈ ലുക്ക് പരിചിതമാണ്. പഴയ ഗെറ്റപ്പിലേക്ക് ഇഷ്ടതാരം പ്രത്യക്ഷപ്പെട്ടതിന്റെ സന്തോഷം പങ്കുവെക്കുന്ന ആരാധകരുടെ പോസ്റ്റുകള്‍ വൈറലായി.
യഷ് Photo: Yash Fans/ X.com
എന്നാല്‍ കന്നഡക്ക് പുറത്ത്, പ്രത്യേകിച്ച് മലയാളികള്‍ക്കിടയില്‍ ഈ ലുക്ക് അത്രകണ്ട് ദഹിക്കുന്നില്ലെന്നാണ് അഭിപ്രായം. ഇത് യഷ് തന്നെയാണോ എന്നാണ് പലരും ചോദിക്കുന്നത്. ചിലര്‍ പരിഹസിക്കുന്നുമുണ്ട്. താടിയുള്ളപ്പോള്‍ റോക്കി ഭായ്‌യും താടിയില്ലാത്തപ്പോള്‍ നസ്‌ലെനെപ്പോലെയുണ്ടെന്നും ചിലര്‍ കളിയാക്കുന്നുണ്ട്. ഗജകേസരി, മിസ്റ്റര്‍ ആന്‍ഡ് മിസിസ് രാമചാരി എന്നീ സിനിമകളില്‍ ഇതേ ഗെറ്റപ്പിലാണ് യഷ് പ്രത്യക്ഷപ്പെട്ടിരുന്നത്.
പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ടും ചില മലയാളം പേജുകള്‍ രംഗത്തെത്തുന്നുണ്ട്. കെ.ജി.എഫിന് മുമ്പ് യഷിന് കട്ടത്താടി ഒന്നും ഇല്ലായിരുന്നെന്നും ഈ ലുക്ക് വെച്ചാണ് താരം ഒരുപാട് ആരാധകരെ നേടിയതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ടോക്‌സിക്കിന്റെ ടീസറില്‍ ഈ ലുക്ക് അവതരിപ്പിച്ച രീതി ഗംഭീരമായെന്നും കമന്റുകളുണ്ട്.
റോക്കിങ് സ്റ്റാറിന്റെ പഴയ ഗെറ്റപ്പ് ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ടോക്‌സിക്കിന്റെ അണിയറപ്രവര്‍ത്തകര്‍ രഹസ്യമാക്കി വെച്ചിരിക്കുന്നതും ഈ ലുക്കാണ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. മാര്‍ച്ച് 19നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
Content Highlight: Yash’s new look for Toxic movie viral
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ