ഒരൊറ്റ സിനിമ കൊണ്ട് തന്റെ ഇന്‍ഡസ്ട്രിയെ ടോപ് ലെവലിലെത്തിച്ച താരമാണ് യഷ്. 100 കോടി കണികാണാത്ത കന്നഡ സിനിമയെ 1000 കോടി ക്ലബ്ബിലെത്തിച്ച യഷ് കെ.ജി.എഫ് ഫ്രാഞ്ചൈസിയിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടി. കെ.ജി.എഫ് 2ന് ശേഷം യഷ് നായകനാകുന്ന ചിത്രമാണ് ടോക്‌സിക്. അനൗണ്‍സ് ചെയ്ത് മൂന്ന് വര്‍ഷത്തിനിപ്പുറം ടോക്‌സിക് റിലീസിന് തയാറെടുക്കുകയാണ്.
പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം സൂചന നല്‍കുന്ന ക്ലാസ് ഹോളിവുഡ് ടച്ചുള്ള ആക്ഷന്‍ ചിത്രമാണെന്നാണ്. യഷ് ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ശ്രദ്ധ നേടിയിരുന്നു. അഞ്ച് നായികമാരാണ് ടോക്‌സിക്കിലുള്ളത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് നടന്നിരുന്നു. ചടങ്ങില്‍ ഓരോ നായികമാരെക്കുറിച്ചും യഷ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
യഷ് Photo: Screen grab/ KVN Productions
ബോളിവുഡ് താരം കിയാര അദ്വാനിയെക്കുറിച്ച് യഷ് വാതോരാതെ സംസാരിച്ചു. ഇത്രയും ഡെഡിക്കേറ്റഡായിട്ടുള്ള നടിമാര്‍ ഇന്ത്യന്‍ സിനിമയില്‍ കുറവാണെന്നാണ് താരം പറഞ്ഞത്. ചിത്രത്തിന്റെ കഥ കേട്ട ശേഷം തന്നെക്കൊണ്ട് ഇത് ചെയ്യാനാകുമോ എന്ന് കിയാര സംശയിച്ചെന്നും എന്നാല്‍ താനും ഗീതു മോഹന്‍ദാസും ചേര്‍ന്ന് സമ്മതിപ്പിച്ചെന്നും യഷ് കൂട്ടിച്ചേര്‍ത്തു.
‘കഥ കേട്ട ശേഷം കിയാര പറഞ്ഞത് ‘ഇതിലെ പല കാര്യങ്ങളും ഞാന്‍ മുമ്പ് ചെയ്തിട്ടില്ല’ എന്നായിരുന്നു. ഈ സിനിമയില്‍ ഒരു റെയിന്‍ സീക്വന്‍സുണ്ട്. അത് എങ്ങനെ ഷൂട്ട് ചെയ്യുമെന്നായിരുന്നു അവരുടെ സംശയം. എന്നെ അത്ഭുതപ്പെടുത്തുന്ന കമ്മിറ്റ്‌മെന്റും ഡെഡിക്കേഷനുമാണ് കിയാര ഈ സിനിമയില്‍ കാഴ്ചവെച്ചത്.
അവര്‍ ക്യാരിയിങ്ങായ സമയത്തും ഷൂട്ടിന് എത്തുമായിരുന്നു. ആ ഒരു അവസ്ഥയിലും അവര്‍ കാണിച്ച കമ്മിറ്റ്‌മെന്റ് അപാരമായിരുന്നു. ഇത്രയും കമ്മിറ്റായ ഒരാളെ കെയര്‍ ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു. അങ്ങനെ ഞാനും ഗീതുവും അവരുടെ കൂടെത്തന്നെ എപ്പോഴും നിന്നു. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ രണ്ടുപേരുമായിരുന്നു ഷൂട്ടിന്റെ സമയത്ത് കിയാരയുടെ ബൗണ്‍സര്‍മാര്‍,’ യഷ് പറഞ്ഞു.
1960കളില്‍ ഗോവയില്‍ നടക്കുന്ന ഗ്യാങ് വാറാണ് ടോക്‌സിക്കിന്റെ കഥ. നാട് തന്റെ കാല്‍ക്കീഴിലാക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത രായയായും അയാളുടെ മകന്‍ ടിക്കറ്റായുമാണ് യഷ് ടോക്‌സിക്കില്‍ വേഷമിടുന്നത്. നയന്‍താര, രുക്മിണി വസന്ത്, താര സുതാര്യ, ഹുമ ഖുറേഷി തുടങ്ങിയവരാണ് മറ്റ് നായികമാര്‍. ഓഗസ്റ്റ് 26ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Yash praising Kiara Advani’s commitment during Toxic movie shoot