| Sunday, 25th October 2026, 1:32 pm

ഇപ്പോഴും ആ സിനിമ കണ്ട് ഞാൻ കരയാറുണ്ട്; ചെളിയിൽ വെച്ചുള്ള പാട്ട് സീൻ എടുക്കുമ്പോൾ വോമിറ്റ് ചെയ്തിരുന്നു: യഷ് മാളവ്യ

അനുപമ കെ. സീത

കരയുമെന്ന കാരണത്താൽ മാത്രം മലയാളികൾക്ക് ഒന്നു കൂടെ കാണാൻ ഇഷ്ടമല്ലാത്ത ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ കാഴ്ച. മമ്മൂട്ടിയും പത്മപ്രിയയും സനുഷയും യഷ് മാളവ്യയും പ്രധാന കഥാപാത്രങ്ങളായ് അഭിനയിച്ച സിനിമ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ബ്ലെസി ചിത്രങ്ങളിൽ ഒന്നാണ്.

2001ല്‍ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് കേരളത്തിലെത്തുന്ന കുട്ടിയെയും അവനെ ഏറ്റെടുത്ത് വളര്‍ത്തുന്ന മാധവന്റെയും കുടുംബത്തിന്റെയും കഥയാണ് സിനിമയുടെ പശ്ചാത്തലം. സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടിയുടെ മാധവൻ എന്ന കഥാപാത്രം യഷ് മാളവ്യയുടെ കൊച്ചുണ്ടാപ്രി എന്ന കഥാപാത്രത്തെ അവന്റെ ജന്മനാടായ ഗുജറാത്തിൽ മനസില്ലാ മനസോടെ കൊണ്ട് ചെന്നാക്കുമ്പോൾ മാധവൻ കരഞ്ഞതിനൊപ്പം കൂടെ കരഞ്ഞവരാണ് മലയാളി പ്രേക്ഷകർ.

കാഴ്ചക്ക് ശേഷം മൂന്നാമതൊരാൾ എന്ന ചിത്രത്തിലും യഷ് അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ സ്വദേശം ഗുജറാത്താണെങ്കിലും ജനിച്ചതും വളർന്നതുമൊക്കെ മട്ടാഞ്ചേരിയിലാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഓർമകൾ മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിൽ പങ്കു വയ്ക്കുകയാണ് യഷ് മാളവ്യ.

‘സിനിമ കാണുമ്പോൾ ഞാനും കരയാറും ഇമോഷണലാവാറുമുണ്ട്. അതുകൊണ്ട് ഞാനും അധികം കാണാൻ പോവാറില്ല. ഹാർട്ട് ടച്ചിങ് സിനിമായാണത്. ഞാൻ ഇതുവരെയും ഇങ്ങനെ വേറൊരു സിനിമ കണ്ടിട്ടില്ല. ബ്ലെസി സാർ ഇവിടെ വന്ന് ഒരു ഗുജറാത്തി പയ്യനെ നോക്കുന്നുണ്ടായിരുന്നു. ഇവിടെ വെച്ച് ഒഡിഷനൊക്കെ നടത്തി. എന്റെ ഡാൻസൊക്കെ കണ്ടു. അങ്ങനെയാണ് എന്നെ കാസ്റ്റ് ചെയ്യുന്നത്.

കാഴ്ച. Photo.Screen Grab/IMDb

ഓഡിഷൻ കഴിഞ്ഞതിനു ശേഷം പ്രൊഡ്യൂസറെ കാണാൻ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലാണ് പോയത്. അന്നവിടെ ടേബിളിൽ ഗ്രേപ്സ് വെച്ചിരുന്നു. ഞാൻ പേടിയൊന്നും കൂടാതെ അതൊക്കെ എടുത്തു കഴിച്ചു. അങ്ങനെ എന്റെ മിസ്‍ചീഫ് ബിഹേവിയറും കോൺഫിഡൻസൊക്കെ നോക്കിയിട്ടാണ് എന്നെ സെലെക്ട് ചെയ്യുന്നത്,’ യഷ് പറഞ്ഞു.

മമ്മൂട്ടിയുമായി സെറ്റിൽ ഭയങ്കര ഫ്രണ്ട്‌ലിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ മടിയിലിരുന്നായിരുന്നു താൻ ഭക്ഷണം കഴിക്കാറുണ്ടായിരുന്നതും ഗെയിംസ് കളിക്കാറും ഉണ്ടായിരുന്നതുമെന്ന് യഷ് കൂട്ടിച്ചേർത്തു.

‘അദ്ദേഹം എന്നെ കംഫർട്ടബിൾ ആക്കുമായിരുന്നു. സനുഷയുടെയും എന്റെയും തൊട്ടടുത്തുള്ള മുറികളായതിനാൽ ഞങ്ങൾ ഒരുമിച്ച് കളിക്കുമായിരുന്നു. ചളിയിൽ വെച്ചുള്ള പാട്ട് സീൻ എടുക്കുമ്പോൾ ഞാനൊരുപാട് വോമിറ്റ് ചെയ്തിട്ടുണ്ട്. ആ സമയത്ത് സനുഷ ഭയങ്കര സപ്പോർട്ടിവായിരുന്നു,’ യഷ് പറഞ്ഞു.

Content Highlight: Yash Malavia said that he still cries whenever he watches that movie, adding that he had vomited while they were shooting the song scene in the mud.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more