| Sunday, 16th August 2026, 10:55 pm

ടോക്‌സിക്കിലെ റൊമാന്‍സ് സീന്‍ കണ്ട് ഭാര്യ എന്തായാലും അപ്‌സെറ്റാകും, പക്ഷേ ഇതെന്റെ ജോലിയാണെന്ന് അവള്‍ക്കറിയാം: യഷ്

അമര്‍നാഥ് എം.

കെ.ജി.എഫ് എന്ന മൈല്‍സ്റ്റോണിന് ശേഷം സൂപ്പര്‍താരം യഷ് നായകനായെത്തുന്ന ചിത്രമാണ് ടോക്‌സിക്. അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ വന്‍ ഹൈപ്പില്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. യഷ് ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്.

ഓരോ അപ്‌ഡേറ്റും പുറത്തുവരുമ്പോഴും ചര്‍ച്ചയാകുന്ന ഒന്നാണ് ടോക്‌സിക്കിലെ ഇന്റിമേറ്റ് സീനുകള്‍. നായികമാരായ കിയാര അദ്വാനി, താര സുതാര്യ എന്നിവര്‍ക്കൊപ്പമുള്ള യഷിന്റെ റൊമാന്റിക് സീനുകള്‍ സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആപ് കി അദാലത്തില്‍ ടോക്‌സിക്കിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ച് സംസാരിക്കുകയാണ് താരം.

യഷ് Photo: Screen grab/ India TV

ചിത്രത്തിലെ റൊമാന്‍സ് സീനുകള്‍ കണ്ടപ്പോള്‍ ഭാര്യ ഒന്നും ചെയ്തില്ലേ എന്ന അവതാരകന്റെ ചോദ്യത്തോട് താരം നല്‍കിയ മറുപടി ശ്രദ്ധ നേടി. ഏതൊരു പങ്കാളിയും ഇത്തരം സീനുകള്‍ കാണുമ്പോള്‍ അപ്‌സെറ്റാകുമെന്ന് പറഞ്ഞാണ് യഷ് തന്റെ മറുപടി ആരംഭിച്ചത്. ഒരു ആക്ടറെന്ന നിലയില്‍ ഇത്തരം അവസ്ഥകളിലൂടെ എല്ലാവരും കടന്നുപോകാറുണ്ടെന്നും താരം പറയുന്നു.

‘എന്തൊക്കെ പറഞ്ഞാലും ഇത്തരം സീനുകള്‍ കാണുമ്പോള്‍ ഒരു പാര്‍ട്ണര്‍ എന്ന നിലയില്‍ അവര്‍ അപ്‌സെറ്റാകും. പക്ഷേ, ഇതെന്റെ പ്രൊഫഷന്റെ ഭാഗമാണ്. ഞാന്‍ പറയുന്നത് എന്റേതായ വേര്‍ഷനാണ്. കള്ളം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്‍ഡ് ഓഫ് ദി ഡേ ഇതൊരു ക്രാഫ്റ്റാണെന്നും ആര്‍ട്ടാണെന്നുമുള്ള ബോധം നമുക്കുണ്ടാകും.

ചില കാര്യങ്ങള്‍ നമുക്ക് മനസിലാകാന്‍ വേണ്ടി ചെയ്യും, ചിലത് മറ്റുള്ളവര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ വേണ്ടി ചെയ്യും, ചിലത് അടുത്ത തലമുറക്ക് പറഞ്ഞുകൊടുക്കാന്‍ വേണ്ടിയും ചെയ്യും. ഈ സിനിമ അത്തരത്തിലൊന്നാണ്. ഞാനെന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുവന്നിട്ടാണ് ഈ സിനിമ ചെയ്യുന്നത്. ഇതെന്റെ പ്രൊഫഷനാണെന്ന് രാധികക്ക് മനസിലാകും. കാരണം അവരും ഒരു ആര്‍ട്ടിസ്റ്റാണ്.

ഈ ചെയ്യുന്നതെല്ലാം എനിക്ക് ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ, ഈ കഥ ഡിമാന്‍ഡ് ചെയ്യുന്നവയാണ്. എന്റെ പാര്‍ട്ണര്‍ ഇതെല്ലാം കണ്ട് സന്തോഷിക്കുമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, അവര്‍ ഒരിക്കലും അപ്‌സെറ്റാകില്ല. കാരണം ഇതെല്ലാം കഥാപാത്രമാണ് ചെയ്യുന്നതെന്നും അവരുടെ ഹസ്ബന്‍ഡല്ലെന്നും രാധിക മനസിലാക്കും,’ യഷ് പറയുന്നു.

Content Highlight: Yash about Romance scenes in Toxic movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more