| Wednesday, 22nd February 2012, 6:50 pm

ഞാന്‍ വെറുമൊരു മാംസക്കഷ്ണം: മോഡലുകളുടെ പച്ച ജീവിതത്തെക്കുറിച്ച് യാനാ ഗുപ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോഡിലിംഗ് രംഗത്ത് പിടിച്ചുനില്‍ക്കാന്‍ വേണ്ടത് ശരീരസൗന്ദര്യം മാത്രമാണെന്ന് ധരിച്ചവര്‍ക്ക് തെറ്റി. മോഡലിംഗിന് മാത്രമായി ജീവിതം ഉഴിഞ്ഞുവെച്ച യാനാ ഗുപ്ത ആ രംഗത്ത് ജ്വലിച്ചു നില്‍ക്കുന്ന താരമാണ്. അവര്‍ പുറത്തിറക്കിയ പുതിയ പുസ്തകത്തില്‍ അവര്‍ ശരീരത്തെ എങ്ങനെ സ്‌നേഹിക്കുന്നെന്നും ശരീരം അവരെ എങ്ങനെ സനേഹിക്കുന്നെന്നും പറയുന്നുണ്ട്. മോഡലിംഗ് മേഖലയില്‍ അവര്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും ശരീരം പ്രദര്‍ശിപ്പിക്കുന്ന ഒരു രംഗത്ത് പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ നേരിടേണ്ടിവന്ന പ്രശ്‌നങ്ങളെ കുറിച്ചും മോഡലിംഗ് മേഖലയെ കുറിച്ച് ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത, അല്ലെങ്കില്‍ പറയാന്‍ തയ്യാറാകാതിരുന്ന അപ്രിയ സത്യങ്ങളെ കുറിച്ചും മനസ്സ് തുറക്കുന്നു….

യാന് ശരീരത്തെ ഭയക്കുന്നുണ്ടോ ? അല്ലെങ്കില്‍ നിങ്ങളുടെ ശരീരവുമായി ബന്ധപ്പെട്ട എന്തെങ്കിലും ആശങ്കകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ ?

ശരീരത്തെ തീര്‍ച്ചയായും ഭയക്കണം. കാരണം നമ്മള്‍ ശരീരത്തെ എങ്ങനെ പരിപാലിക്കുന്നു അതിനനസരിച്ചേ ശരീരം പ്രതികരിക്കുകയുള്ളു. ശരീരഭാരം ഒന്നോ രണ്ടോ കിലോ കൂടിയാലും കുറഞ്ഞാലും പ്രശ്‌നമില്ലെന്ന് കരുതുന്നവര്‍ക്ക് ശരീരത്തിനെ കുറച്ച് യാതൊരു ധാരണയും ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. ഏതൊരു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അതിന്റെതായ സമ്മര്‍ദ്ദം ഉണ്ടാകാറുണ്ട്. നമ്മുടെ ശരീരം എല്ലാ സമയവും നന്നായിരിക്കണം എന്നതാണ് ഈ മേഖല ആവശ്യപ്പെടുന്ന പ്രധാന കാര്യം. ചില സമയത്ത് നമ്മള്‍ ഒരു സാധാരണ മനുഷ്യസ്ത്രീ എന്നതിലുപരി നമ്മളെ അമാനുഷികമായ കഴിവുള്ളവരായാണ് അവര്‍ കണക്കാക്കുന്നത്. ഈ മേഖലയിലുള്ള 98 ശതമാനം ആള്‍ക്കാരും അവരുടെ ശരീരത്തിലും അവരുടെ പെര്‍ഫോമന്‍സിലും സംതൃപ്തരല്ല. അടുത്തപേജില്‍ തുടരുന്നു

ആളുകള്‍ നിങ്ങളെ എങ്ങനെയാണ് കാണുന്നത് എന്ന് അറിയാമോ , അതിനെ കുറിച്ച് എന്താണ് അഭിപ്രായം ?

ആളുകള്‍ നമ്മളെ കാണുന്നത് നമ്മള്‍ നല്ല ശരീരത്തിന് ഉടമയാണ് എന്ന മട്ടിലാണ്. എന്നാല്‍ നമ്മള്‍ നമ്മളെ താരതമ്യം ചെയ്യുക ആ മേഖലയിലുള്ള മറ്റുള്ള മോഡലുകളുമായിട്ടായിരിക്കും. അത് ഒരു കണക്കില്‍ പറഞ്ഞാല്‍ തെറ്റാണ്. കാരണം ചിലരുടെ ശരീരത്തിന്റെ ആകാരവടിവും തൊലിയുമെല്ലാം നല്ലതായിരിക്കും. എന്നാല്‍ ചിലരുടെ ബ്രെസ്റ്റ് ആളുകളെ ആകര്‍ഷിക്കുന്നതായിരിക്കണമെന്നല്ല. താന്‍ എല്ലാം തികഞ്ഞവളാണെന്നും തന്റെ ശരീരം എന്തുകൊണ്ടും മികച്ചതാണെന്നും കരുതുന്ന വളരെ ചുരുങ്ങിയ മോഡലുകള്‍ മാത്രമേ ഉണ്ടാകുള്ളു എന്നാണ്.

നിങ്ങളുടെ ശരീരം സുരക്ഷിതമല്ലെന്ന തോന്നല്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ ?

16 ാമത്തെ വയസ്സിലാണ് എന്റെ മോഡിലിംഗ് കരിയര്‍ ആരംഭിക്കുന്നത്. അന്ന് ഈ മേഖലയെ പറ്റി എനിയ്ക്ക് കൂടുതലായി അറിവൊന്നുമില്ല. എന്റെ നീളത്തെ കുറിച്ച് ആലോചിച്ച് എനിയ്ക്ക് പേടി തോന്നിയിട്ടുണ്ട്. കാരണം ചില സ്ഥലങ്ങളില്‍ മോഡലിംഗ് ചെയ്യുന്നവര്‍ക്ക് നല്ല ഉയരം വേണമായിരുന്നു. എന്നാല്‍ അന്ന് എനിക്ക് അത്ര ഉയരം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഉയരം വെയ്ക്കാനായി ഞാന്‍ പ്രാര്‍ത്ഥിക്കുകയും അതിന് വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്തിരുന്നു.

പിന്നെ ഇതെല്ലാം ഒരു കച്ചവടമാണ്. ഇന്ത്യയില്‍ മോഡലിംഗ് ചെയ്യാന്‍ ഈ ഉയരം തന്നെ ധാരാളം മതി. എന്നാല്‍ ജപ്പാനില്‍, ഞാന്‍ അവിടേയും മോഡലായിട്ടുണ്ട്. അവിടെ എനിയക്കായിരുന്നു കൂടുതല്‍ ഉയരം. അത് ഒരു തരം കോംപ്ലക്‌സിന് വഴി വെയ്ക്കും. അതുകൊണ്ട് തന്നെ അവര്‍ എന്നെ ഒഴിവാക്കി. നിങ്ങള്‍ക്ക് കുറച്ച് നീളം കൂടുതലായിരുന്നെന്നാണ് അന്നത്തെ സംഘാടകര്‍ എന്നോട് പറഞ്ഞത്.

ആ സമയത്തൊക്കെ ഞാന്‍ വളരെ മെലിഞ്ഞിട്ടായിരുന്നു. അന്നൊക്കെ എന്റെ തോന്നല്‍ അത് തന്നെ മതിയെന്നായിരുന്നു. എന്നാല്‍ പിന്നീടാണ് എല്ലും തോലുമായ ശരീരമല്ല മോഡലിംഗിനായി വേണ്ടതെന്ന് എനിയ്ക്ക് മനസ്സിലായത്. പിന്നീടാണ് ഞാന്‍ ശരീരം കുറച്ചുകൂടി മെച്ചപെടുത്താന്‍ തീരുമാനിക്കുന്നത്. ഒരു മോഡല്‍ എന്ന നിലയ്ക്ക് ഭക്ഷണത്തിലൊക്കെ മാറ്റങ്ങള്‍ വരുത്തി കുറച്ചുകൂടി ശ്രദ്ധിക്കാന്‍ തീരുമാനിച്ചു.അടുത്തപേജില്‍ തുടരുന്നു

ഡയറ്റ് ആരംഭിക്കാന്‍ തുടങ്ങിയതിനു ശേഷം അത് കൃത്യമായി പാലിച്ചുപോന്നതെങ്ങനെയാണ്,അതിന് പ്രത്യേകമായി ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ ?

മോഡലിംഗ് ഏജന്‍സികള്‍ നമ്മളുമായി കരാര്‍ ഏറ്റെടുത്തുകഴിഞ്ഞാല്‍ പിന്നെ നമ്മുടെ കാര്യമൊക്കെ തീരുമാനിക്കുന്നത് അവരായിരിക്കും. നമ്മുടെ യാത്രാ ചെലവുകളും ഭക്ഷണക്കാര്യവും എല്ലാം തീരുമാനിക്കുക. നമുക്ക് ജോലിയുണ്ടായി കഴിഞ്ഞാല്‍ മാത്രമേ കമ്പനിയ്ക്ക് ലാഭമുണ്ടാക്കാന്‍ കഴിയുള്ളു. നമുക്ക് വേണ്ടി ചെലവാക്കിയ പണം തിരിച്ചുപിടിക്കുക അങ്ങനെയാണ്. നമ്മള്‍ നമ്മുടെ പണം കൊടുത്ത് എന്തെങ്കിലും വാങ്ങാന്‍ തുടങ്ങുമ്പോഴേക്ക് അവര്‍ നമ്മുടെ അടുത്ത് വന്നിട്ട് മോഡലുകള്‍ എന്തെല്ലാം ഭക്ഷണങ്ങള്‍ കഴിക്കാമെന്നും എന്തെല്ലാം കഴിക്കാന്‍ പാടില്ലെന്നും പറയും.

അഥവാ ഒരു മോഡല്‍ പിസയെങ്ങാന്‍ കഴിക്കുന്നതു കണ്ടാല്‍ അവര്‍ക്ക് രൂക്ഷമായി ഒരു നോട്ടമുണ്ട്. ഇങ്ങനെയൊരു ചുറ്റുപാടില്‍ ജീവിച്ചതുകൊണ്ടുതന്നെ എന്റെ ശരീരം ഒരു മോഡിലിന്റേതായി മാറിക്കൊണ്ടിരുന്നു. ചില മോഡലുകള്‍ ഭാഗ്യവാന്‍മാരാണ്. അവര്‍ ശരീരം പോഷിപ്പിക്കാനായി എന്തു ഭക്ഷണവും കഴിക്കും. പലരും ഭക്ഷണത്തേക്കാള്‍ താത്പര്യം കാണിക്കുക ഡ്രഗ്‌സിനോടായിരിക്കും പ്രത്യേകിച്ചും ലണ്ടന്‍, പാരിസ് , മിലാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അവിടെ മത്സരവും കടുത്തതാണ്. അതെല്ലാം ഒരു പോസിറ്റീവ് സ്ഥലങ്ങളായി എനിയ്ക്ക് തോന്നിയിട്ടില്ല.

എല്ലാം കഴിയുമ്പോള്‍ അവസാനം ഞങ്ങള്‍ ഒരു മാംത്സ കഷണമായി മാറും. നമ്മളെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ നമ്മളെ കൊണ്ട് കുറച്ചു ദൂരം നടത്തിപ്പിക്കും. അത് കഴിഞ്ഞ് നമ്മളെ തൊട്ടുനോക്കണമെന്ന് അവര്‍ വളരെ നിസ്സാരമായി പറഞ്ഞുകളയും. മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന മാംത്സങ്ങളാണോ എന്ന് തോന്നിപ്പോവുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.

നിങ്ങള്‍ ചെയ്തതില്‍ വെച്ച് ഏറ്റവും കടുത്ത ഭക്ഷണ നിയന്ത്രണം എന്തായിരുന്നു ?

അത് വളരെ അപകടം പിടിച്ച അവസ്ഥയായിരുന്നു. കടുത്ത ഭക്ഷണ നിയന്ത്രണം. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളൊന്നും തന്നെ കഴിക്കാന്‍ അനുവദിക്കില്ല. പ്രോട്ടീന്‍ ഉള്ളവ മാത്രം തരും. അപ്പോള്‍ തന്നെ ഒരു പാട് ആരോഗ്യപ്രശ്‌നങ്ങളും അത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാവാറുണ്ടായിരുന്നു. അങ്ങനെ മാസങ്ങളോളം ഞാന്‍ ജീവിച്ചിട്ടുണ്ട്.

എപ്പോഴെങ്കിലും ശരീരം ഭാരം നിയന്ത്രിക്കണമെന്ന് തോന്നിയിട്ടുണ്ടോ ?

കുറച്ചുവര്‍ഷങ്ങള്‍ ഞാന്‍ ജപ്പാനിലായിരുന്നു. പിന്നെയാണ് ഇന്ത്യയിലേക്ക് വരുന്നത്. ആ സമയങ്ങളില്‍ ഞാന്‍ വളരെ ക്ഷീണിതയായിരുന്നു. ഒരു വര്‍ഷത്തെ ഇടവേള എടുക്കാന്‍ തീരുമാനിച്ചു. ആ സമയത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളോടെല്ലാം എനിയ്ക്ക് പ്രിയമായിരുന്നു. അങ്ങനെ കാണുന്ന ഭക്ഷണമെല്ലാം കഴിക്കാന്‍ തുടങ്ങി. അവസാനം നാല് അഞ്ച് കിലോ കൂടാന്‍ തുടങ്ങിയതിനുശേഷമാണ് ബോധം വന്നത്.

ഒരു മോഡലിനെ സംബന്ധിച്ച് വണ്ണം കൂടുകയെന്നത് അംഗീകരിക്കാനാവാത്ത കാര്യമാണ്. വണ്ണംകൂടുമ്പോള്‍ ശരീരത്തിന്റെ ഷേപ്പ് നഷടപ്പെടാന്‍ തുടങ്ങും. തടികൂടുന്നതുപോലെ കുറയ്ക്കുക എന്നത് എളുപ്പമല്ലായിരുന്നു. അതുകൊണ്ട് തന്നെ എനിയ്ക്ക് പല അവസരങ്ങളും നഷ്ടപ്പെട്ടു. അങ്ങനെ ഒന്നു രണ്ടുവര്‍ത്തെ ഗ്യാപ് വരാന്‍ തുടങ്ങി. പിന്നീട് വീണ്ടും ഭക്ഷണത്തെ നിയന്ത്രിച്ച് കൊണ്ടുവരാന്‍ തുടങ്ങിയത്.

എങ്ങനെയാണ് അത് പ്രാവര്‍ത്തികമാക്കിയത്, അപ്പോള്‍ മുതലാണോ ശരീരത്തെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിച്ചു തുടങ്ങിയത് ?

അങ്ങനെയല്ല. നമ്മുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ നമ്മള്‍ എല്ലാം ചെയ്തുപോകും. ഭക്ഷണമൊക്ക വാരിവലിച്ച് കഴിച്ച് ഒരു നിയന്ത്രണവുമില്ലാതെ പോയാല്‍ അധികകാലം ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് എനിയ്ക്ക് തോന്നിയില്ല. എനിയ്ക്ക് മേലെ എപ്പോഴും സമ്മര്‍ദ്ദം ഉണ്ടായിരുന്നു.അടുത്തപേജില്‍ തുടരുന്നു

ഒരു ദിവസത്തെ ആവറേജ് ഡയറ്റ് എങ്ങനെയാണ് ?

അത് ഓരോ ദിവസത്തേയും ആശ്രയിച്ചിരിക്കും. യാത്ര ചെയ്യുകയാണെങ്കിലും അല്ലാതെ ഇരിക്കുന്ന സമയത്താണെങ്കിലുമൊക്കെ ഭക്ഷണ ക്രമത്തില്‍ വ്യത്യാസം വരുത്തും. വളരെ ചെറിയ അളവില്‍ അഞ്ചു നേരം ഭക്ഷണം കഴിക്കുകയെന്നതാണ് എന്റെ രീതി. ഞാന്‍ എഴുന്നേറ്റ ഉടന്‍ തന്നെ ഒരു കപ്പ് കോഫി കഴിക്കും. അതിനുശേഷം ഒരു ആപ്പിളും പ്രോട്ടീന്‍ പൗഡറും പഴവും കഴിക്കും. അതാണ് എന്റെ പ്രധാന ഭക്ഷണം.

എന്നാല്‍ യാത്ര ചെയ്യുന്ന സമയത്താണെങ്കില്‍ ഞാന്‍ ഇതൊന്നും കഴിക്കില്ല. പാല്‍ക്കഞ്ഞിയും ബ്രൗണ്‍ ബ്രെഡും ഓംലെറ്റുമൊക്കെയാണ് അപ്പോഴത്തെ ഭക്ഷണം. ഏതാണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞാല്‍ അല്പം ചോറ് കഴിക്കും. അതിന് കുറച്ചു വെജിറ്റബിള്‍സും മത്സ്യവും കഴിക്കും. അടുത്ത മൂന്ന് മണിക്കൂര്‍ കഴിഞ്ഞാല്‍ വെജിറ്റബിള്‍ സാലഡും മറ്റും കഴിക്കും. എനിയ്ക്ക് ഇന്ത്യന്‍ ഭക്ഷണങ്ങളോടാണ് ഏറെ പ്രിയം.

ശരീരം കുറയ്ക്കാനായി ചെയ്ത കാര്യങ്ങള്‍ എന്തെങ്കിലും അബദ്ധമായിരുന്നോ ?

വളരെ വലിയ അബദ്ധങ്ങളൊക്കെ ചെയ്തിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനായി ഞാന്‍ ഭക്ഷണം കഴിക്കാതെ ഇരുന്നതാണ് ഏറ്റവും വലിയ അബദ്ധം. കോഫിയും ചെറിയ സ്‌നാക്ക്‌സുകളെല്ലാം കഴിച്ച് ജിമ്മിലും പോയി ഇരുന്നു. പിന്നീടാണ് ശരീരം വേണ്ടവിധമല്ല ഞാന്‍ ക്രമീകരിക്കുന്നതെന്ന് മനസ്സിലായത്. അതിനുശേഷമാണ് കൃത്യമായ ഡയറ്റ് ചെയ്യാന്‍ തുടങ്ങിയത്.

ശരീരഭാരം കുറയ്ക്കാനായി പുതിയ തലമുറയില്‍ വരുന്ന മോഡലുകള്‍ക്ക് കൊടുക്കാവുന്ന ടിപ്പുകള്‍ എന്തൊക്കെയാണ് ?

മൂന്ന് കാര്യങ്ങള്‍ പറയാം. ഭക്ഷണത്തിന്റെ അളവ് കുറച്ച് കഴിക്കുക, എല്ലാദിവസവും തീര്‍ച്ചയായും 20 മിനുട്ട് വ്യായാമത്തിനായി മാറ്റിവെയ്ക്കുക, ഭക്ഷണം കഴിച്ച് രണ്ടര മണിക്കൂര്‍ കഴിഞ്ഞുമാത്രം ഉറങ്ങാന്‍ കിടക്കുക.

We use cookies to give you the best possible experience. Learn more