തിരുവനന്തപുരം: കെ.ബി.ഗണേഷ് കുമാറും ഡോ.യാമിനി തങ്കച്ചിയും സംയുക്തമായി വിവാഹമോചന ഹരജി നല്‍കി.തിരുവനന്തപുരം കുടുംബ കോടതിയിലാണ് ഹരജി നല്‍കിയത്. []
കേസ് ഒക്‌ടോബര്‍ 21ന് പരിഗണിക്കും. അന്ന് ഇരുവരും കൗണ്‍ലിങ്ങിന് വിധേയരാകണം.
ഗണേഷ് കുമാറിനെതിരായ തുടര്‍നടപടികള്‍ പിന്‍വലിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പി ഉമ ബെഹറയ്ക്ക് യാമിനി രാവിലെ ഫാക്‌സ് അയച്ചിരുന്നു.
പിന്നീട് സിജെഎം കോടതിയില്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചു. ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ യാമിനിക്കും മക്കള്‍ക്കുമുള്ള സ്വത്തും പണവും ഗണേഷ് കുമാര്‍ കൈമാറുകയും പരസ്യമായി യാമിനിയോട് മാപ്പ് പറയുകയും ചെയ്തിരുന്നു.
കേസ് ഒത്തുതീര്‍പ്പാക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും തന്നോടൊപ്പം നിന്ന അച്ഛന്‍ ബാലകൃഷ്ണപിള്ള തനിക്ക് എല്ലാ വിധ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും യാമിനി തങ്കച്ചി പറഞ്ഞു.
സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ മനസിലാക്കണമെന്നും അതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും യാമിനി പറഞ്ഞു. കുടുംബബന്ധം തകര്‍ന്നതില്‍ വിഷമമുണ്ടെന്നും എന്നാല്‍ അടുക്കാനാത്ത വിധത്തില്‍ തങ്ങള്‍ അകന്ന് പോയെന്നും യാമിനി പറഞ്ഞു.